നോര്‍ത്താംപ്ടണില്‍ വിട പറഞ്ഞ ആറ് വയസുകാരന്‍ സാമുവല്‍ ജിലേഷിന് തിങ്കളാഴ്ച്ച മലയാളി സമൂഹം അന്ത്യാഞ്ജലി. നവംബര്‍ 11 നാണ് ജന്മനാ ഭിന്നശേഷിയുള്ള സാമുവല്‍ വിട പറഞ്ഞത്. കുഞ്ഞിന്റെ വേര്‍പാടിന്റെ വേദനയിലാണ് ജിതേഷ് -രേണു ദമ്പതികള്‍. സാമുവലിന് ഡാനിയല്‍ എന്ന ഒരു സഹോദരനാണ് ഉള്ളത്. സാമുവലിന്റെ സംസ്‌കാര ശ്രുശ്രൂഷകള്‍ തിങ്കളാഴ്ച്ചയാണ് ക്രമീകരിച്ചിരിക്കുന്നത്.
തിങ്കളാഴ്ച നോര്‍ത്താപംടണില്‍ ഉള്ള ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ക്രൈസ്റ്റ് ചര്‍ച്ച്ദൈവാലയത്തില്‍ വെച്ച് ശുശ്രൂഷകള്‍ നടക്കുകയും അതിനു ശേഷം Kingsthorpe Cemetery യില്‍ വെച്ച് പിന്നീടുള്ള ശുശ്രൂഷകള്‍ ക്രമീകരിക്കുവാനും ആണ് തീരുമാനിച്ചിരിക്കുന്നത്. സംസ്‌കാര ശ്രൂശ്രൂഷകള്‍ ലൈവ് സ്ട്രീമങ് ഉണ്ടായിരിക്കും.
HOME GOING SERVICE - SAMUEL JILESH CHERIYAN (6)
27TH November 2023, (Monday) 10:15 AM - Christ Church Northampton and Burial at 11:30 in Kingsthorpe Cemetery - NN2 8LU, Refreshments at 12:00 back at Church hall in Christ Church.