ആരോഗ്യം

യുകെയിലെ പ്രതിവര്‍ഷ കാന്‍സര്‍ മരണങ്ങളില്‍ 20,000 ഒഴിവാക്കാവുന്നവ!

ബ്രിട്ടനില്‍ പ്രതിവര്‍ഷ കാന്‍സര്‍ മരണങ്ങളില്‍ ചുരുങ്ങിയത് 20,000 മരണങ്ങളെങ്കിലും ഒഴിവാക്കാന്‍ സാധിക്കുന്നതാണെന്ന് ചാരിറ്റിയായ കാന്‍സര്‍ റിസര്‍ച്ച് യുകെ. ഈ രംഗത്തെ ഗവേഷണത്തിനും ഇന്നൊവേഷനുമായി വാഗ്ദാനം ചെയ്യപ്പെട്ട തുക നീക്കി വച്ച് എന്‍എച്ച്എസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ വര്‍ഷം തോറും ഇത്രയും കാന്‍സര്‍ മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ചാരിറ്റി അഭിപ്രായപ്പെടുന്നത്. രാജ്യത്ത് കാന്‍സര്‍ ചികിത്സയില്‍ പുതിയ ട്രീറ്റ്‌മെന്റുകള്‍ കണ്ടെത്താത്തത് 50 ശതമാനം കാന്‍സര്‍ രോഗികളെയും ബാധിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.


മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാന്‍സര്‍ അതിജീവനം ത്വരിതപ്പെടുത്തുന്നതില്‍ യുകെയില്‍ കാലതാമസമുണ്ടാകുന്നുവെന്നും ഇത് ഒഴിവാക്കിയാല്‍ നിരവധി രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും ചാരിറ്റി അഭിപ്രായപ്പെടുന്നു. കാന്‍സര്‍ ചികിത്സയിലും മറ്റും നടപ്പിലാക്കേണ്ടുന്ന മുന്‍ഗണനകളുടെ ഒരു മാനിഫെസ്റ്റോ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ചാരിറ്റി സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്. കാന്‍സര്‍ ചികിത്സാ രംഗത്ത് ഉടനടി വരുത്തേണ്ട മാറ്റങ്ങളന്തെല്ലാമാണെന്ന് ഈ മാനിഫെസ്റ്റോയിലൂടെ ചാരിറ്റി സര്‍ക്കാരിന് മുമ്പില്‍ ബോധിപ്പിച്ചിട്ടുണ്ട്.


യുകെയിലെ ജനസംഖ്യയില്‍ പ്രായമേറിയവരേറുന്നതിനാല്‍ കാന്‍സര്‍ ഒരു സാധാരണരോഗമായിത്തീരുന്ന അപകടകരമായ അവസ്ഥയാണുള്ളത്. 2040 ആകുന്നതോടെ ഓരോ വര്‍ഷവും രാജ്യത്ത് അര മില്യണോളം പുതിയ കേസുകള്‍ ചികിത്സിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഇവയില്‍ മിക്കവയും പ്രതിരോധിക്കാവുന്നവയും മറ്റുളളവ ചികിത്സിക്കാവുന്നതുമാണെന്നും ചാരിറ്റി ചൂണ്ടി കാട്ടുന്നു. എന്നാല്‍ ഇതിനായി സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ചാരിറ്റി ഓര്‍മിപ്പിക്കുന്നു. കാന്‍സര്‍ റിസര്‍ച്ചിനായി കൂടുതല്‍ ഫണ്ട് അനുവദിച്ച് ഈ രംഗത്തുളള ഒരു ബില്യണ്‍ പൗണ്ടിന്റെ ഫണ്ടിംഗ് വിടവ് ഇല്ലാതാക്കണമെന്നും ചാരിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച മാനിഫെസ്റ്റോയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


കാന്‍സറിന് പ്രധാന കാരണമാകുന്ന പുകവലി പോലുള്ള ദുശ്ശീലങ്ങളെ സമൂഹത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്ത് കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ചാരിറ്റി ആവശ്യപ്പെടുന്നു. സ്‌ക്രീനിംഗ് പ്രക്രിയകള്‍ ത്വരിതപ്പെടുത്തി കാന്‍സര്‍ ചികിത്സ നേരത്തെ തുടങ്ങുന്നതിനുളള സംവിധാനങ്ങള്‍ ത്വരിതപ്പെടുത്താനും ചാരിറ്റി നിര്‍ദേശിക്കുന്നു. എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറച്ചും കൂടുതല്‍ ജീവനക്കാരെ ലഭ്യമാക്കിയും കാന്‍സര്‍ രോഗികള്‍ക്ക് കൂടുതല്‍ മികച്ച ടെസ്റ്റുകളും ട്രീറ്റ്‌മെന്റുകളും ഉറപ്പാക്കേണ്ടതുണ്ടെന്നും ഇതിലൂടെ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനാവുമെന്നും ചാരിറ്റി നിര്‍ദേശിക്കുന്നു.


യുകെയില്‍ പ്രധാന മരണകാരണങ്ങളാകുന്ന ശ്വാസകോശ അര്‍ബുദം തുടങ്ങിയവയെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കാന്‍സര്‍ റിസര്‍ച്ച് യുകെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രോഗങ്ങളുണ്ടെന്ന് നേരിയ സംശയമുള്ളവര്‍ പോലും ഉടനടി സ്‌ക്രീനിംഗിനെത്തണമെന്ന് എന്‍എച്ച്എസ് ആവശ്യപ്പെടുന്നുണ്ട്.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions