സ്പിരിച്വല്‍

മാര്‍ ജോസഫ് പണ്ടാരശേരിക്ക് ലിവര്‍പൂള്‍ ക്നാനായ കാത്തലിക് മിഷന്‍ സ്വീകരണം നല്‍കി

ലിവര്‍പൂള്‍: സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള നിരീശ്വരവാദവും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകളും പ്രചാരണങ്ങളും യുവതലമുറയെ ദേവാശ്രയ ബോധത്തില്‍ നിന്നും അകറ്റുകയാണെനും വിശ്വാസ രഹിതമായ ജീവിതത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണ് കുടുംബങ്ങള്‍ ശിഥിലമാകുന്നത് എന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരി. ലിവര്‍പൂള്‍ സെയിന്റ് പയസ് ടെന്‍ത് ക്നാനായ കാത്തലിക് മിഷന്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തെ മുറുകെപ്പിടിച്ച് സുറിയാനി പാരമ്പര്യം പരിരക്ഷിച്ചു ദൈവാശ്രയ ബോധത്തില്‍ കുടുംബങ്ങളെ പരിപാലിച്ചത് കൊണ്ടാണ് ക്നാനായ സമുദായം നില്‍ക്കുന്ന അടിത്തറയെന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരി പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി വരുന്ന വ്യാജ പ്രചാരണങ്ങളില്‍ വഴിതെറ്റി വീഴാതെ ദൈവാശ്രയ ബോധത്തില്‍ കുടുംബങ്ങളെ പരിപോഷിപ്പിക്കുന്നതിന് മുന്‍ഗണന ഓരോ മാതാപിതാക്കളും നല്‍കണമെന്നും യുകെയിലെ ക്നാനായ കാത്തലിക് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളെ വിശ്വാസത്തിലും ക്നാനായ പാരമ്പര്യത്തിലും നിലനിര്‍ത്തുന്ന ചാലകമാണെന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് പറഞ്ഞു.



വാദ്യമേളങ്ങളുടെയും നടവിളികളുടെയൂം ക്നാനായ സമുദായ പുരാതന പാട്ടിന്റെയും അകമ്പടിയോടെ ആവേശ ഉജ്ജ്വലമായ സ്വീകരണമാണ് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന് ലിവര്‍പൂള്‍ ക്നാനായ കാത്തലിക് മിഷന്‍ അംഗങ്ങള്‍ ഒരുക്കിയത്. ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയിലെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുര അസിസ്റ്റന്റ് മിഷന്‍ ഡയറക്ടര്‍ ഫാ അജൂബ് തോട്ടനാനിയില്‍, ഫാ ഫിലിപ്പ് കുഴിപ്പറമ്പില്‍ എന്നിവരുടെയും കൈകാരന്മാരുടെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.



ദിവ്യബലിക്ക് ശേഷം നടത്തപ്പെട്ട സ്വീകരണ യോഗത്തില്‍ വേദപാഠ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ നാല് ആഴ്ച നീണ്ടുനില്‍ക്കുന്ന യുകെ സന്ദര്‍ശനത്തിന്റെ ആരംഭം ആയിരുന്നു ലിവര്‍പൂളിലേത്. കുട്ടികളുമായും യുവജനങ്ങളുമായി കുടുംബങ്ങളുമായും വ്യക്തിപരമായി നേരില്‍കണ്ട് പരിചയപ്പെടുവാനും സഭാ സമുദായ വിഷയങ്ങള്‍ ആധികാരികമായി പഠിപ്പിക്കുന്നതിനും പണ്ടാരശ്ശേരി പിതാവ് മുന്‍കൈയെടുത്തു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions