ആലപ്പുഴ: മക്കളെ കൊന്ന് ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍ . ആലപ്പുഴ തലവടി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ് സംഭവം. തലവടി മൂലേപ്പറമ്പില്‍ വീട്ടില്‍ സുനു -സൗമ്യ ദമ്പതികളാണ് ഇരട്ട മക്കളായ ആദി, ആതില്‍ എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
രോഗവുമാണ് മരണകാരണമെന്നാണ് സൂചന. രാവിലെ ആയിട്ടും വീടിന്റെ വാതില്‍ തുറക്കാതായതോടെ അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സമാന രീതിയിലുള്ള സംഭവങ്ങള്‍ അടുത്തിടെ കൂടിവരികയാണ്. രണ്ടാഴ്ച മുമ്പ് കോട്ടയത്ത് മൂന്നാം ക്ളാസുകാരനായ മകനെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം വയറിംഗ് തൊഴിലാളിയായ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. മീനടം വട്ടുകളത്തില്‍ ബിനുവാണു (48) മകന്‍ ശിവഹരിയെ (9) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
കഴിഞ്ഞ മാസമാണ് ആലപ്പുഴ മാന്നാറില്‍ നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയത്. മാന്നാറിലെ കുട്ടംപേരൂര്‍ വല്ലത്തേരില്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് സമീപം ഗുരുതിയില്‍ വടക്കേതില്‍ കൃപാസദനം സൈമണ്‍- സൂസന്‍ ദമ്പതികളുടെ മകന്‍ മിഥുന്‍കുമാര്‍ (ജോര്‍-34) ആണ് മകന്‍ ഡെല്‍വിന്‍ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.