മലയാളി സമൂഹത്തിനു വേദന സമമാനിച്ചു വിടപറഞ്ഞ കെന്റിലെ മെയ്ഡ്സ്റ്റോണിലെമലയാളി യുവാവ് ഫിലിപ്പ് സി രാജ(42)ന് അന്ത്യാഞ്ജലി. കായംകുളം സ്വദേശിയായ ഇല്ലിപ്പാക്കുളം ചാതവന സ്വദേശിയായ ഫിലിപ്പ് ശനിയാഴ്ച രാവിലെയാണ് വിടപറഞ്ഞത്.
അസുഖബാധിതനായി മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രിയോടെ കാര്‍ഡിയാക് അറസ്റ്റ് വന്നതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു .
സംസ്കാരം സംബന്ധിച്ചുള്ള വിവിരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ് . പരേതന്‍ കാന്റര്‍ബറി മാര്‍ത്തോമ്മാ ചര്‍ച്ച് ഇടവകാംഗമാണ്.
ഭാര്യ ടെറി മെയ്ഡ്സ്റ്റോണ്‍ ഹോസ്പിറ്റലില്‍ ഫിസിയോളജിസ്റ്റ് ആണ്.
മക്കള്‍: മാത്യു, സാറ.