കൂരോപ്പട : ചെന്നൈയ്ക്ക് പോകുകയായിരുന്ന കാര്‍ തിരുച്ചിറപ്പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു കോട്ടയം കൂരോപ്പട സ്വദേശികളായ ദമ്പതികള്‍ മരിച്ചു. തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്.
കൂരോപ്പട മൂങ്ങാക്കുഴിയില്‍ സന്തോഷ് ഭവനില്‍ ആരതി. എസ് (25), ഭര്‍ത്താവ് ഇടുക്കി കരുണാപുരം മാവറയില്‍ ശ്രീനാഥ് (36) എന്നിവരാണ് മരിച്ചത്. ചെന്നൈയില്‍ ജോലി ചെയ്യുന്ന ശ്രീനാഥ് ഇന്നലെയാണ് ആരതിയുമായി കൂരോപ്പടയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബര്‍ 18 ന് മാതൃമല ക്ഷേത്രത്തില്‍ ആയിരുന്നു ഇവരുടെ വിവാഹം. സന്തോഷ് കുമാറിന്റെയും സുജാ സന്തോഷിന്റെയും മകളാണ് ആരതി.ശശിധരന്‍ നായരുടെയും ഓമന ശശിധരന്റെയും മകനാണ് ശ്രീനാഥ്