ചരമം

അയര്‍ലന്‍ഡില്‍ കാന്‍സര്‍ ബാധിച്ച് മലയാളി നഴ്‌സ് മരണമടഞ്ഞു

അയര്‍ലന്‍ഡിലെ കെറിയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്‌സ് അന്തരിച്ചു. കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തില്‍ വീട്ടില്‍ പോള്‍ കുര്യന്റെ ഭാര്യ ജെസി(33)യാണ് മരിച്ചത്. കറി കൗണ്ടിയിലെ ട്രലിയില്‍ ഒരു കെയര്‍ഹോമില്‍ നിന്നും കെറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ജെസിയുടെ പെട്ടെന്നുള്ള വിയോഗം.


ട്രലിയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ കെയര്‍ഹോമില്‍ രണ്ട് വര്‍ഷം മുന്‍പാണ് നഴ്‌സായി ജോലി ലഭിച്ച് ജെസി അയര്‍ലന്‍ഡില്‍ എത്തുന്നത്. തുടര്‍ന്ന് കുടുംബസമേതം താമസം തുടങ്ങിയ ജെസിക്ക് രണ്ട് മാസം മുന്‍പാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ലഭിക്കുന്നത്.


പുതിയ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഏറെ സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടെയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഒക്ടോബറില്‍ നടത്തിയ പരിശോധനയില്‍ സ്തനാര്‍ബുദം കണ്ടെത്തുന്നത്. രോഗം കണ്ടെത്തുമ്പോള്‍ തന്നെ കാന്‍സര്‍ സ്റ്റേജ് ഫോറിലായിരുന്നു. ജോലിയില്‍ പ്രവേശിക്കാനിരുന്ന ഹോസ്പിറ്റലിന്റെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് രാവിലെ 11 മണിയോടെ മരണം സംഭവിച്ചത്.


രാമമംഗലം ഏഴാക്കര്‍ണ്ണാട് ചെറ്റേത്ത് വീട്ടില്‍ പരേതനായ സി. സി. ജോയി, ലിസി ജോയി എന്നിവരാണ് മാതാപിതാക്കള്‍. ജോസി ജോയി ഏക സഹോദരനും. ഏഴ് വയസുകാരിയായ ഇവ അന്ന പോളാണ് ഏക മകള്‍. നാട്ടില്‍ മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗങ്ങള്‍ ആണ്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുവാനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions