ചരമം

ഇടുക്കിയില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി മകന്‍ തൂങ്ങിമരിച്ച നിലയില്‍

മൂലമറ്റം: വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിന് സമീപമുള്ള തോട്ടിന്‍ കരയിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. 36കാരനായ അജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ മാതാപിതാക്കളായ ചേറാടി കീരിയാനിക്കല്‍ കുമാരന്‍ (70),​ ഭാര്യ തങ്കമ്മ (65) എന്നിവരെ കൊലപ്പെടുത്തിയത്. വെട്ടേറ്റയുടന്‍ തന്നെ കുമാരന്‍ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന തങ്കമ്മയെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം അജേഷ് മുങ്ങിയിരുന്നു.


നേരത്തെ തടിപ്പണിക്കാരനായിരുന്ന കുമാരന്‍ മാസങ്ങന്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ കണ്ണിന് തകരാര്‍ സംഭവിച്ചതോടെ ഭാര്യ തങ്കമ്മയ്ക്കൊപ്പം തൊഴിലുറപ്പ് ജോലി ചെയ്താണ് ജീവിച്ചിരുന്നത്. ഇന്നലെ രാവിലെ ദമ്പതികള്‍ തൊഴിലുറപ്പ് ജോലിയ്ക്ക് ചെല്ലാതിരുന്നതിനെ തുടര്‍ന്ന് കുമാരന്റെ സഹോദരി കമലാക്ഷി വീട്ടില്‍ അന്വേഷിച്ചെത്തിയിരുന്നു. കമലാക്ഷി പുറത്തുനിന്ന് ഇവരെ വിളിച്ചപ്പോള്‍ വീടിനകത്ത് നിന്ന് ഞരക്കവും മൂളലും കേട്ടു. വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് ചെന്ന് നോക്കിയപ്പോഴാണ് തറയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന തങ്കമ്മയെ കണ്ടത്. തങ്കമ്മ കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളം കൊടുത്തതിന് ശേഷം കമലാക്ഷി പൊതുപ്രവര്‍ത്തകയായയ ആലീസിനെ വിളിച്ചുവരുത്തി.


ഇരുവരും മുറിക്കുള്ളില്‍ കയറി നോക്കിയപ്പോഴാണ് കുമാരന്‍ കട്ടിലില്‍ മരിച്ചനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അയല്‍വാസികളെയും കാഞ്ഞാര്‍ പൊലീസിനേയും വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ സംഭവം നടന്നത് രാത്രിയിലാണെന്ന് കണ്ടെത്തി. തങ്കമ്മയെയും കുമാരന്റെ മൃതദേഹവും ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സില്‍ ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം തങ്കമ്മയെ കോട്ടയം മെഡിക്കര്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു.

കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്ത് ആയുധമാണ് അജേഷ് ഉപയോഗിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. കൊലപാതകം നടന്ന വീടിന് 200 മീറ്റര്‍ ചുറ്റളവില്‍ മറ്റ് വീടുകളില്ല. ഇരുവരുടേയും തലയ്ക്കാണ് വെട്ടേറ്റത്. അജേഷിനെ പിടികൂടി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. അതിനിടെയാണ് ഇയാളുടെ ജഡം കണ്ടെത്തുന്നത്.

അറക്കുളത്തുള്ള ഡെക്കറേഷന്‍ സ്ഥാപനത്തില്‍ പന്തല്‍ പണിക്കാരനായിരുന്നു അജേഷ്. ഇയാള്‍ക്ക് ഭാര്യയും നാലുവയസുള്ള ഒരു കുട്ടിയും ഉണ്ട് .

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions