സൗത്ത് ലണ്ടനിലെ വീട്ടില്‍ തീപടര്‍ന്നുപിടിച്ച് 3പേര്‍ക്ക് ദാരുണാന്ത്യം. 2പേര്‍ക്ക് തീപിടുത്തത്തില്‍ പൊള്ളലേറ്റു. സൗത്ത് ക്രോയ്‌ഡോണിലെ സാന്‍ഡെര്‍സ്റ്റീഡ് റോഡിലുള്ള വീട്ടിലാണ് ഭയാനകമായ തോതില്‍ തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വ്വീസുകളെ വിളിച്ചുവരുത്തിയത്.
സംഭവത്തില്‍ 3പുരുഷന്‍മാര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതായി മെറ്റ് പോലീസ് സ്ഥിരീകരിച്ചു. ഇവര്‍ മരിച്ചതായി സംഭവസ്ഥലത്ത് വെച്ച് തന്നെ വ്യക്തമായിരുന്നു. മൂന്നാമതൊരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് എത്തിച്ചു.
എന്നാല്‍ പിന്നീട് രണ്ട് പേരെ കൂടി ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇതില്‍ ഒരാളുടെ പരുക്കുകള്‍ ജീവന്‍ അപകടത്തിലാക്കുന്നതാണ്. രണ്ടാമത്തെ വ്യക്തിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു. വീടിന് തീപിടിക്കാനുണ്ടായ കാരണം കണ്ടെത്താന്‍ പോലീസും, ലണ്ടന്‍ ഫയര്‍ ബ്രിഗേഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് പേര്‍ സംഭവസ്ഥലത്ത് മരിച്ചതായി മെറ്റ് പോലീസ് വക്താവും സ്ഥിരീകരിച്ചു. ഇവരുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിക്കാന്‍ ശ്രമിക്കുന്നുണ്ട്, വക്താവ് കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ പെട്ടവര്‍ ആരെല്ലാം ആണ്, ഒരു കുടുംബത്തില്‍ പെട്ടവരാണോ എന്ന കാര്യത്തിലൊന്നും സ്ഥിരീകരണം ലഭ്യമായിട്ടില്ല.