തിരുവനന്തപുരം: കല്ലറയില്‍ വീടിനുളളില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ മുതുവിളയില്‍ മുളമുക്ക് സ്വദേശി കൃഷ്ണന്‍ ആചാരി (63) ഭാര്യ വസന്തകുമാരി (58)എന്നിവരാണ് മരിച്ചത്. ന്യൂ ഇയര്‍ ആഘോഷം ആയതിനാല്‍ കഴിഞ്ഞ ദിവസം വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് ഇവര്‍ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.
ഇരുവരും വാര്‍ദ്ധ്യക്യ സഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നു. പാങ്ങോട് പോലീസ് കേസെടുത്തു. ഇന്ന് രാവിലെ എട്ട് മണിയോടെ അയല്‍വാസികളാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും മകനൊപ്പമായിരുന്നു താമസം.