ബെംഗളൂരു; കോളേജ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ഷിണി (21) നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്റെ വിശദീകരണം.
ആത്മഹത്യയ്ക്ക് കാരണമായത് ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുവദിക്കാത്തതാണെന്ന് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നഗരത്തിലെ മാളില്‍ ഫോട്ടോഷൂട്ടിന് പോകുന്നതിനായി പെണ്‍കുട്ടി മാതാപിതാക്കളോട് അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ അവര്‍ അതിന് വിസമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് ശനിയാഴ്ച രാത്രിയാണ് വര്‍ഷിണി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതെന്നും ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞതെന്നും ബെംഗളൂരു സെന്‍ട്രല്‍ ഡി.സി.പി എച്ച് ടി ശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.