നാട്ടുവാര്‍ത്തകള്‍

ഭിത്തിയില്‍ പുതുവത്സര ആശംസ: പിറവത്തു ഭാര്യയെ വെട്ടിക്കൊന്നു പ്രവാസി ഭര്‍ത്താവ് തൂങ്ങിമരിച്ചു

പിറവം: പിറവത്തു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. തറമറ്റത്തില്‍ ബേബി (58), ഭാര്യ സ്മിത (47) എന്നിവരാണു മരിച്ചത്. നഗരസഭ മൂന്നാം ഡിവിഷന്‍ കക്കാട് നെടിയാനിക്കുഴി ഭാഗത്താണ് സംഭവം. മക്കളായ ഫെബ (20), അന്ന (17) എന്നിവര്‍ക്കും വെട്ടേറ്റു. നഴ്‌സിങ് വിദ്യാര്‍ഥികളായ രണ്ട് പെണ്‍കുട്ടികളും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.


ഇന്നലെ പുലര്‍ച്ചെ 4.30 നാണു സംഭവം നടന്നതെന്നാണു പ്രാഥമിക നിഗമനം. വെട്ടേറ്റ കുട്ടികള്‍ മുകളിലത്തെ നിലയിലെ മുറിയിലേക്ക് ഓടിക്കയറി വാതിലടച്ചു. രാവിലെ പുറത്തിറങ്ങിയ കുട്ടികള്‍ അടുത്ത വീട്ടിലുള്ളവരെ ഫോണ്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബേബി വര്‍ഗീസ് പ്രവാസി ആയിരുന്നു. ഭാര്യയോടുള്ള സംശയമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്ന് പറയുന്നു.

ബെഡ്‌റൂമില്‍ നിലത്ത് കിടക്കുന്ന രീതിയിലാണ് സ്മിതയുടെ മൃതദേഹം കണ്ടെത്തിയത്. വെട്ടാനുപയോഗിച്ച വാക്കത്തിയും മൃതദേഹത്തിനടുത്തു നിന്ന് കണ്ടെത്തി. മല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങളും മുറിയിലുണ്ട്. ഹാളിലും മുറിയിലും രക്തം കട്ടപിടിച്ചു കിടപ്പുണ്ട്. തൊട്ടടുത്തുള്ള മുറിയിലാണ് ബേബിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, ഹാളിലെ ഭിത്തിയില്‍ പുതുവത്സര ആശംസയും സംഭവത്തിലേക്ക് നയിച്ചതെന്ന് കരുതുന്ന നിരവധി കാരണങ്ങളും എഴുതിയിട്ടുണ്ട്. ഫോട്ടോ അടങ്ങിയ സ്റ്റുഡിയോയുടെ കവറും ഭിത്തിയില്‍ പിന്‍ ചെയ്തിട്ടുണ്ട്.

ഡി.വൈ.എസ്.പി: ടി.ബി. വിജയന്‍, പിറവം ഇന്‍പെക്ടര്‍ ഡി.എസ്. ഇന്ദ്രരാജ്, എസ്.ഐ: എം.എ ആനന്ദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കളമശേരിയിലേക്കു മാറ്റി.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions