സിനിമ

ഭയവും ആകാംഷയും നിറച്ച് മമ്മൂട്ടിയുടെ 'ഭ്രമയുഗം' പോസ്റ്റര്‍


ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ ശിവദാസ് ഒരുക്കുന്ന 'ഭ്രമയുഗ'ത്തിന്റെ പുതിയ പോസ്റ്റര്‍. ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്ര്‍ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ലുക്കിലാണ് താരം ചിത്രത്തില്‍ ഉള്ളത്.

ഈ പോസ്റ്ററിലും ഡാര്‍ക്ക് തീമാണ് ഉപയോഗിച്ചിരിക്കുന്നത്. ഹൊറര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കില്‍ ഡാര്‍ക്ക് തീമില്‍ എത്തിയ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് ഏറെ ചര്‍ച്ചയായിരുന്നു. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് രാഹുലിനൊപ്പം ടി.ഡി രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

‘ഭൂതകാലം’ എന്ന ചിത്രത്തിന് ശേഷം രാഹുല്‍ ശിവദാസ് ഒരുക്കുന്ന ഹൊറര്‍ ചിത്രമാണിത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര ആരംഭിക്കുന്ന നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അര്‍ജുന്‍ അശോകന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് 'ഭ്രമയുഗം' ചിത്രീകരിക്കുന്നത്. സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions