യു.കെ.വാര്‍ത്തകള്‍

ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് പരമ്പര; റദ്ദാക്കിയ അപ്പോയിന്റ്‌മെന്റുകള്‍ 10 ലക്ഷം കടന്നു

ജൂനിയര്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ പണിമുടക്ക് പുനരാരംഭിച്ചതോടെ റദ്ദാക്കപ്പെട്ട അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുടെയും എണ്ണം ഒരു മില്ല്യണ്‍ കടക്കുമെന്ന് കണക്കുകള്‍. ആറ് ദിവസത്തെ പണിമുടക്കാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംഘടിപ്പിക്കുന്നത്. ഇത് കൂടി ചേരുന്നതോടെ സമരങ്ങളുടെ എണ്ണം 28 ദിവസമാകുകയും, റദ്ദാക്കലുകളുടെ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കപ്പെടുകയും ചെയ്യും.


ഇതിനകം 970,000 റദ്ദാക്കലുകളാണ് സംഭവിച്ചിട്ടുള്ളത്. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്ക് നടക്കുന്നതോടെ 100,000 അപ്പോയിന്റ്‌മെന്റും, ഓപ്പറേഷനും റദ്ദാകുമെന്ന് ഉറപ്പായി. ഏറ്റവും ഉയര്‍ന്ന ശമ്പളവര്‍ദ്ധനവ് നല്‍കിയിട്ടും ചര്‍ച്ചകളെ അട്ടിമറിക്കുന്നത് ഡോക്ടര്‍മാരുടെ യൂണിയന്‍ ആണെന്ന് സമരം നടത്തുന്നവരോട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.


ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നിലപാടിന് എതിരെ ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സണ്‍ രംഗത്ത് വന്നു. സമരം നിര്‍ത്തിയാല്‍ 20 മിനിറ്റിനകം ചര്‍ച്ച പുനരാരംഭിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. ബിഎംഎ ആവശ്യപ്പെടുന്ന 35 ശതമാനം ശമ്പള വര്‍ദ്ധനയ്ക്ക് അരികിലൊന്നും ഓഫര്‍ ചെയ്യാനില്ലെന്ന് ആറ്റ്കിന്‍സ് കൂട്ടിച്ചേര്‍ത്തു.

'ഒരു ഡീല്‍ ഉണ്ടാക്കേണ്ടതുണ്ട്. ചര്‍ച്ചകളില്‍ നിന്നും ആളുകള്‍ ഇറങ്ങിപ്പോകുകയും, സമരങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്താല്‍ ഇത് സാധിക്കില്ല. സമരങ്ങള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചകളില്‍ മടങ്ങിയെത്തണം', വിക്ടോറിയ ആറ്റ്കിന്‍സ് പറഞ്ഞു. നഴ്‌സുമാരും, ആംബുലന്‍സ് ജോലിക്കാരും, കണ്‍സള്‍ട്ടന്റുമാരും സമരം നിര്‍ത്താന്‍ തയ്യാറായെങ്കിലും ജൂനിയര്‍ ഡോക്ടര്‍മാര്‍ പിടിവാശിയിലാണ്.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions