യു.കെ.വാര്‍ത്തകള്‍

ഹെങ്ക് കൊടുങ്കാറ്റില്‍ ഒരു മരണം; 300 വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍


പുതുവര്‍ഷത്തില്‍ ബ്രിട്ടനില്‍ കാലാവസ്ഥാ ദുരിതം സമ്മാനിച്ച് ഹെങ്ക് കൊടുങ്കാറ്റ്. ഗ്ലോസ്റ്റര്‍ഷയറിലെ കോട്‌സ്‌വോള്‍ഡ്‌സിലെ റോഡില്‍ കാറിന് മുകളിലേക്ക് മരം മറിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 3.15-ഓടെയാണ് വിവരം ലഭിച്ച് എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്ത് എത്തിയത്. ശക്തമായ കാറ്റില്‍ വന്മരം മറിഞ്ഞുവീണത് രണ്ട് കാറുകള്‍ക്ക് മുകളിലേക്കായിരുന്നു.

ഇതിലൊരു കാര്‍ പൂര്‍ണ്ണമായും ഞെരിഞ്ഞമര്‍ന്നു. മറ്റൊരു കാര്‍ ചെറിയ കേടുപാടുകളോടെ രക്ഷപ്പെട്ടു. ഒരു കാറിലുണ്ടായിരുന്ന വ്യക്തി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഫോറന്‍സിക് പരിശോധനകള്‍ തുടരുന്നതിനാല്‍ എ433 ടെട്ബറി റോഡിലെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

ന്യൂഇയറിലും യുകെയില്‍ കൊടുങ്കാറ്റുകള്‍ നാശം വിതയ്ക്കുന്നത് തുടരുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. ഹെങ്ക് കൊടുങ്കാറ്റ് 94 മൈല്‍ വേഗത്തിലുള്ള കാറ്റ് വീശിയടിച്ചപ്പോള്‍ യാത്രാ ദുരിതത്തിന് പുറമെ 100,000 വീടുകളിലെ വൈദ്യുതി ബന്ധവും തകരാറിലായി. തലസ്ഥാനത്ത് കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ ലണ്ടന്‍ പൂര്‍ണ്ണമായി സ്തംഭിച്ചു. ഫോറസ്റ്റ് ഹില്ലില്‍ മരങ്ങള്‍ കാറുകള്‍ക്ക് മുകളിലും, വീടുകളിലേക്കും മറിഞ്ഞു. മുന്നൂറിലേറെ വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് നല്‍കിയിട്ടുള്ളത്.

മധ്യ ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളിലും മെറ്റ് ഓഫീസിന്റെ ആംബര്‍ മുന്നറിയിപ്പാണ് നിലവിലുള്ളത്. ഇതോടെ കൂടുതല്‍ യാത്രാദുരിതവും, മേല്‍ക്കൂരകള്‍ക്ക് കേടുപാട് സംഭവിക്കാനും, വൈദ്യുതി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ലണ്ടനിലെ ഓര്‍പിംഗ്ടണില്‍ കാല്‍നടക്കാരിക്ക് മുകളിലേക്ക് മറിഞ്ഞുവീണ് ഇവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സൈനിക ബേസില്‍ നിര്‍ത്തിയിട്ടിരുന്ന അപ്പാഷെ ഹെലികോപ്ടറുകള്‍ കൊടുങ്കാറ്റില്‍ മറിഞ്ഞുവീണു.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions