യുകെയിലുള്ള മക്കളെ കാണാന്‍ രണ്ടു മാസം മുമ്പ് എത്തിയ പിതാവിന് അപ്രതീക്ഷിത വിയോഗം. നനീട്ടനിലെ ആല്‍ബര്‍ട്ട് ജെയ്‌സന്റെ പിതാവ് ബേബി തേരകത്തിനടിയില്‍ ആണ് വിടവാങ്ങിയത്. മക്കളെ സന്ദര്‍ശിക്കാന്‍ യുകെയില്‍ എത്തിയ ബേബി നോര്‍വിച്ചില്‍ താമസിക്കുന്ന ജെയ്സന്റെ സഹോദരിയുടെ വീട്ടില്‍ ആയിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.
ബേബിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ് സുഹൃത്തുകള്‍. കോവന്‍ട്രി ആന്‍ഡ് വര്‍വിക്ക്‌ഷെയര്‍ യൂണിറ്റിലെ എല്ലാ കുടുംബാംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.