നാട്ടുവാര്‍ത്തകള്‍

ഇരുട്ടില്‍ തപ്പി സിബിഐയും; ജസ്ന കേസില്‍ ഇനി ട്വിസ്റ്റ് ഉണ്ടാകുമോ?

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയെയും വെള്ളം കുടിപ്പിച്ചു ജസ്ന തിരോധാനക്കേസ്. കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്ന തിരോധാനത്തില്‍ ഉത്തരമില്ലാതെ സിബിഐ അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. ജസ്നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ അറിയിച്ചു. ശാസ്ത്രീയ പരിശോധനകളിലും തുമ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.

ജെസ്ന തിരോധാനം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ തുടര്‍ അന്വേഷണം നടത്താമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. നിര്‍ണയക വിവരങ്ങളൊന്നും ലഭിക്കാതെ അന്വേഷണം മുന്‍പോട്ട് കൊണ്ടു പോകാന്‍ കഴിയില്ലെന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ അന്വേഷണം പുനരാരംഭിക്കുമെന്നും സിബിഐ കോടതിയെ അറിയിച്ചു.

കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാവുന്നത്. വീട്ടില്‍ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു തിരോധാനം. വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്ന ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. പിന്നീട് ​കാണാതാവുകയായിരുന്നു.

ജസ്നയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പോലീസിന്റെ്‌നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ജെസ്നയുടെ സഹോദരന്‍ ജെയ്സ് ജോണ്‍ ജെയിംസ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

മൂന്ന് വര്‍ഷമെടുത്ത് രാജ്യത്തിനും അകത്തും പുറത്തും സി ബി ഐക്ക് അന്വേഷിച്ചെങ്കിലും ജസ്‌നക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ സി ബി ഐക്ക് കഴിഞ്ഞില്ല. ആദ്യം വെച്ചൂച്ചിറ പൊലീസ് പൊലീസാണ് കേസ് അന്വേഷിച്ചത് പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. അതുകൊണ്ട് പ്രയോജനമില്ലാതെ വന്നപ്പോള്‍ ക്രെംബ്രാഞ്ചിനെ ഏല്‍പിച്ചു. ഒടുവില്‍21 ഫെബ്രുവരിയില്‍ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയാണ് കേസ് സിബിഐക്ക് വിട്ടത്.

സി ബി ഐ വിപുലമായ അന്വേഷണമാണ് നടത്തിയത്.രണ്ടുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കി. എന്നിട്ടും ഫലമുണ്ടായില്ല. തീവ്രവാദ സംഘടകള്‍ ജെസ്‌നെയ രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്ന പ്രചാരണം ശക്തമായിരുന്നു. കോവിഡിന് തൊട്ടുമുമ്പ് രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്നും വാദങ്ങളുയര്‍ന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി ജെസ്‌നയുടെ താമസ സ്ഥാലം കണ്ടെത്തിയതായി അവകാശപ്പെട്ടു. കോവിഡ് കഴിഞ്ഞാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇനി എന്തെങ്കിലും ട്വിസ്റ്റ് ഉണ്ടായാല്‍ മാത്രമേ കേസില്‍ ഇനി പ്രതീക്ഷയ്ക്കു വകയുള്ളൂ.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions