യു.കെ.വാര്‍ത്തകള്‍

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം: കിഡ്‌നി ട്രാന്‍സ്പ്ലാന്റ് രോഗികളുടെയും ഹൃദ്രോഗികളുടെ സ്ലോട്ടുകള്‍ വ്യാപകമായി റദ്ദാക്കപ്പെടുന്നു

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങളെ തുടര്‍ന്ന് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് രോഗികളുടെയും, ഹൃദ്രോഗികളുടെയും അപ്പോയിന്റ്‌മെന്റുകള്‍ വ്യാപകമായി റദ്ദാകുന്നത് ആശങ്കയുയര്‍ത്തുന്നു . കിഡ്‌നി ദാനം ചെയ്യാന്‍ കാത്തിരുന്നവര്‍ക്കും, അത് സ്വീകരിക്കാന്‍ ഒരുങ്ങിയവര്‍ക്കും വലിയ തിരിച്ചടിയാണ് സമരങ്ങള്‍ നല്‍കുന്നത്. നെഞ്ചുവേദന എടുത്ത് ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് 15 മാസത്തെ കാത്തിരിപ്പാണ് എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകള്‍ നല്‍കുന്നതെന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അടിയന്തര റഫറല്‍ അപ്പോയിന്റ്‌മെന്റ് പോലും ഒന്‍പത് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ലഭിക്കുന്നതെന്ന് രോഗികള്‍ പറയുന്നു. ഇത്തരത്തില്‍ കാത്തിരുന്ന് ലഭിച്ച അപ്പോയിന്റ്‌മെന്റുകളാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ സമരങ്ങളെ തുടര്‍ന്ന് വീണ്ടും മാറ്റിവെയ്ക്കുന്നത്. ചര്‍ച്ചകളില്‍ മടങ്ങിയെത്താന്‍ മന്ത്രിമാര്‍ യൂണിയന്‍ മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോലിയ്ക്കു കയറാന്‍ ജൂനിയര്‍ ഡോക്ടര്‍മാരോട് ഹോസ്പിറ്റലുകളും പറയുന്നു.

രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി കാര്യം നേടാനുള്ള ശ്രമമാണ് ഡോക്ടര്‍മാര്‍ നടത്തുന്നതെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി. ഈ സമരം തികച്ചും ക്രൂരമാണെന്ന് വിമര്‍ശനം ഉന്നയിക്കുന്നവരുമുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കായി 35 ശതമാനം ശമ്പളവര്‍ദ്ധന വേണമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. സമ്പൂര്‍ണ്ണ വര്‍ദ്ധന ലഭ്യമാക്കുന്നത് വരെ പിന്‍വാങ്ങില്ലെന്നാണ് ഒടുവിലത്തെ ഭീഷണി.

എന്നാല്‍ ഇതിലും കുറഞ്ഞ തുകയ്ക്ക് ബിഎംഎ വിട്ടുവീഴ്ച ചെയ്യുമെന്നാണ് ഗവണ്‍മെന്റ് പ്രതീക്ഷ. നിലവിലെ എന്‍എച്ച്എസ് സമരങ്ങളുടെ ആഘാതം ആഴ്ചകളും, മാസങ്ങളും നീണ്ടുനില്‍ക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ സ്റ്റീഫന്‍ പോവിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനകം 970,000 റദ്ദാക്കലുകളാണ് സംഭവിച്ചിട്ടുള്ളത്. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്ക് നടക്കുന്നതോടെ 100,000 അപ്പോയിന്റ്‌മെന്റും, ഓപ്പറേഷനും റദ്ദാകുമെന്ന് ഉറപ്പായി. ഏറ്റവും ഉയര്‍ന്ന ശമ്പളവര്‍ദ്ധനവ് നല്‍കിയിട്ടും ചര്‍ച്ചകളെ അട്ടിമറിക്കുന്നത് ഡോക്ടര്‍മാരുടെ യൂണിയന്‍ ആണെന്ന് സമരം നടത്തുന്നവരോട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.


ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നിലപാടിന് എതിരെ ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സണ്‍ രംഗത്ത് വന്നു. നഴ്‌സുമാരും, ആംബുലന്‍സ് ജോലിക്കാരും, കണ്‍സള്‍ട്ടന്റുമാരും സമരം നിര്‍ത്താന്‍ തയ്യാറായെങ്കിലും ജൂനിയര്‍ ഡോക്ടര്‍മാര്‍ പിടിവാശിയിലാണ്.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions