യു.കെ.വാര്‍ത്തകള്‍

ഏപ്രില്‍ മുതല്‍ പഴയ പെട്രോള്‍, ഡീസല്‍ കാറുകളുടെ ടാക്സ് ഉയരും

വരുന്ന ഏപ്രില്‍ മുതല്‍ 20 വര്‍ഷത്തില്‍ അധികം പഴക്കമുള്ള കാറുകളുടെ ടാക്സില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടാവുക. വെഹിക്കിള്‍ എക്സൈസ് ഡ്യുട്ടി എന്നറിയപ്പെടുന്ന കാര്‍ ടാക്സ് 2024 ഏപ്രില്‍ 1 മുതല്‍ ആയിരിക്കും വര്‍ദ്ധിപ്പിക്കുക 1549 സി സി യോ അതിന് താഴെയോ ഉള്ള വാഹനങ്ങള്‍ക്ക് പ്രതിവര്‍ഷം 200 പൗണ്ട് എന്നതില്‍ നിന്നും 210 പൗണ്ട് ആയി ഉയരും.

2022-23 ല്‍ 180 പൗണ്ട് ഉണ്ടായിരുന്ന കാര്‍ ടാക്സ് 2023-24 കാലഘട്ടത്തില്‍ 20 പൗണ്ട് വര്‍ദ്ധിപ്പിച്ച് 200 പൗണ്ട് ആക്കിയിരുന്നു. 1549 സി സി യില്‍ കൂടുതലുള്ള വാഹനങ്ങളുടെ ടാക്സിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. നിലവിലെ 325 പൗണ്ട് എന്നതില്‍ നിന്നും 345 പൗണ്ട് ആയാണ് നികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഈ വിഭാഗം വാഹനങ്ങളുടെ നികുതിയില്‍ 30 പൗണ്ടിന്റെ വര്‍ദ്ധനവായിരുന്നു ഉണ്ടായത്. 2022-23 കാലഘട്ടത്തില്‍ 295 പൗണ്ട് ഉണ്ടായിരുന്ന നികുതിയായിരുന്നു 2023-24 കാലഘട്ടത്തില്‍ 30 പൗണ്ട് വര്‍ദ്ധിപ്പിച്ച് 325 പൗണ്ട് ആക്കിയത്. ചില്ലറ വില സൂചിക പണപ്പെരുപ്പത്തിനനുസരിച്ച് വെഹിക്കിള്‍ എക്സൈസ് ഡ്യുട്ടി ഏപ്രില്‍ മുതല്‍ വര്‍ദ്ധിക്കുമെന്ന് എച്ച് എം റെവന്യൂ ആന്‍ഡ് ക്കസ്റ്റംസും സ്ഥിരീകരിച്ചിട്ടുണ്ട്.

പണപ്പെരുപ്പത്തിന് അനുസരിച്ചുള്ള വര്‍ദ്ധനവ് എന്ന് പറയുമ്പോള്‍, സൈദ്ധാന്തികമായി ഉപഭോക്താക്കള്‍ക്ക് മാറ്റം അനുഭവപ്പെടുകയില്ല. എന്നാല്‍, യാഥാര്‍ത്ഥ്യത്തില്‍ ഈ വര്‍ദ്ധനവ് കാര്‍, വാന്‍, മോട്ടോര്‍ സൈക്കിള്‍ ഉടമകളെ ബാധിക്കും.


കൂടാതെ അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്ന പെട്രോള്‍- ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നത് ഇനി മുതല്‍ ചെലവേറിയ പ്രക്രിയയാകും. 225ഗ്രാം/കി. മീറ്ററിലധികം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന ബ്രാന്‍ഡ് ന്യു കാറുകള്‍ക്ക് ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ 140 പൗണ്ട് അധിക ഫീസ് നല്‍കേണ്ടതായി വരും. ഇത്തരം വാഹനങ്ങളുടെ കാര്‍ ടാക്സ് 2,605 പൗണ്ട് എന്നതില്‍ നിന്നും 2,745 പൗണ്ട് ആയി ഉയരും.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions