നാട്ടുവാര്‍ത്തകള്‍

ജസ്നയുടെ തിരോധാനം: ക്രൈംബ്രാഞ്ച് വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളി സി ബി ഐ

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്‌സ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും തള്ളി സി ബി ഐ. ജസ്ന കാണാതായതിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നതിനും ജസ്‌ന മതം മാറിയെന്നതിനും തെളിവില്ലെന്നും തിരുവനന്തപുരം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കി.


കേരളത്തിനകത്തും പുറത്തമുള്ള മത പരിവര്‍ത്തനകേന്ദ്രങ്ങള്‍ പരിശോധിച്ചു. പൊന്നാനിയിലെയും ആര്യ സമാജത്തിന്റെയും കേന്ദ്രത്തിലും അന്വേഷണം നടത്തി. എന്നാല്‍ ജസ്‌നയുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. അയല്‍ സംസ്ഥാനങ്ങളില്ലൊ അന്വേഷിച്ചു, മുംബൈയിലും മറ്റു നഗരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കോവിഡ് കാലത്ത് വാക്സിന്‍ എടുത്തതിനോ കോവിഡ് പോര്‍ട്ടലില്‍ ജസ്‌നയുടെ പേര്‍ രജിസ്റ്റര്‍ ചെയ്തതായോ തെളിവില്ല, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങളെല്ലാം പരിശോധിക്കുകയും കേരളത്തില്‍ ആത്മഹത്യ നടക്കാറുള്ള മേഖലകളിലും അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍, ജസ്ന മരിച്ചതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.


ജസ്‌നയുടെ പിതാവിനെയും സുഹൃത്തിനെയും ബി.ഇ.ഒ.എസ്. ടെസ്റ്റിന് വിധേയമാക്കി. അവര്‍ നല്‍കിയ മൊഴിയെല്ലാം സത്യമാണെന്നും സി ബി ഐ പറഞ്ഞു. ഇന്റര്‍പോള്‍ വഴി 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് ഇറക്കിയിരുന്നു. വിദേശരാജ്യങ്ങളിലെങ്ങാന്‍ ജെസ്‌ന ഉണ്ടോ എന്നറിയാന്‍ വേണ്ടിയായിരുന്നു ഇത്. ഈ നോട്ടീസിന്റെ വെളിച്ചത്തില്‍ എന്തെങ്കിലും തുടര്‍വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളു.

  • മലപ്പുറത്തെ 14കാരിയുടെ കൊലപാതകം, കുറ്റം സമ്മതിച്ച് പതിനാറുകാരന്‍; ബലാത്സംഗം നടന്നതായും മൊഴി
  • മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍
  • കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍
  • ഞങ്ങളെയോര്‍ത്ത് ആരും കരയേണ്ട...എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കും'- ജോസ് കെ മാണി
  • തിരുവല്ലയിലെ ഹോട്ടലില്‍ എത്തിയത് അതിജീവിതയുമായി സംസാരിക്കാനെന്ന് രാഹുല്‍
  • ബേപ്പൂരില്‍ റിയാസിനെതിരെ പിവി അന്‍വറിനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം
  • മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോണ്‍ഗ്രസില്‍
  • കാഞ്ഞിരപ്പള്ളിയില്‍ യുവതിയും യുവാവും വീടിനുള്ളില്‍ മരിച്ച നിലയില്‍
  • രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; എംഎല്‍എക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ കേസ്
  • അയ്യപ്പനെ കൊള്ളയടിച്ചവരില്‍ തന്ത്രിയും! അറസ്റ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions