യു.കെ.വാര്‍ത്തകള്‍

ലിവര്‍പൂളില്‍ ന്യൂസ് ഏജന്റിന് നേര്‍ക്ക് വെടിയുതിര്‍ത്ത് അക്രമി; ആശങ്ക

ലിവര്‍പൂളില്‍ ആശങ്ക പടര്‍ത്തി ആയുധധാരി. ന്യൂസ് ഏജന്റിന് നേര്‍ക്ക് വെടിയുതിര്‍ത്ത അക്രമി റിസപ്ഷനിസ്റ്റിന് നേരെ തോക്കുചൂണ്ടി. അക്രമി ഇപ്പോഴും സ്വതന്ത്രമായി നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു
ലിവര്‍പൂളിലെ ജനങ്ങളോട് വീടുകളില്‍ തുടരാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പോലീസ്.

നോറിസ് ഗ്രീനിലെ ഷോകേസ് സിനിമ സായുധ പോലീസ് അടച്ചുപൂട്ടി. ഇവിടെ ഒരാള്‍ തോക്കുമായി എത്തുകയും റിസപ്ഷനിസ്റ്റിന് നേരെ തോക്ക് ചൂണ്ടുകയും ചെയ്‌തെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്. 20 മിനിറ്റ് മുന്‍പ് തൊട്ടടുത്തുള്ള ന്യൂസ് ഏജന്റുമാരായ സംഗാസിന് നേരെ ഇയാള്‍ വെടിയുതിര്‍ത്തതായി പറയുന്നു.

സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. എന്നിരുന്നാലും ഈ ഘട്ടത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിച്ച് വീടുകളില്‍ തുടരാനാണ് നിര്‍ദ്ദേശം. ഷോകേസ് സിനിമയുടെ പുറത്ത് സായുധ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പ്രതിയെ പിടികൂടാനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

തനിക്ക് നേരെ തോക്ക് ചൂണ്ടിയതിനെ തുടര്‍ന്ന് റിസപ്ഷനിസ്റ്റ് ഭയത്തിലാണ്. സിനിമ കഴിഞ്ഞ് ഇറങ്ങിയ ആളുകളെ ഘട്ടം ഘട്ടമായാണ് പുറത്തേക്ക് വിട്ടത്. ഇതിന് ശേഷമാണ് കെട്ടിടം അടച്ചുപൂട്ടിയത്. ലിവര്‍പൂളിലെ ഷോകേസ് സിനിമയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ മേഴ്‌സിസൈഡ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പോലീസ് അന്വേഷണം സജീവമാക്കിയിട്ടുണ്ടെങ്കിലും അക്രമിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions