യു.കെ.വാര്‍ത്തകള്‍

അമേരിക്കന്‍ കുട്ടി പീഡകന്‍ ജെഫ്രി എപ്സ്റ്റീനിന്റെ ഡയറിയില്‍ പ്രമുഖര്‍ക്കൊപ്പം ആന്‍ഡ്രു രാജകുമാരനും

അമേരിക്കന്‍ കുട്ടി പീഡകനായ ജെഫ്രി എപ്സ്റ്റീനിന്റെ സുഹൃത്തുക്കളുടെ ലിസ്റ്റ് ന്യുയോര്‍ക്ക് കോടതി പുറത്തുവിട്ടുത്തോടെ പല പ്രമുഖരുടെയും മുഖം മൂടി അഴിഞ്ഞുവീണിരിക്കുകയാണ് . 1000 പേജോളം വരുന്ന ആ രേഖകള്‍. എപ്സ്റ്റീനിന്റെ സഹായിയും, ഇപ്പോള്‍ ജയില്‍ വാസം അനുഭവിക്കുന്ന വ്യക്തിയുമായ ഗിസ്ലെയ്ന്‍ മാക്സ്വെല്ലിനെതിരായ ഒരു മാനനഷ്ട കേസിന്റെ ഭാഗമായിട്ടായിരുന്നു ഈ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

2001-ല്‍ തനിക്ക് വെറും 17 വയസ് മാത്രം ഉള്ളപ്പോള്‍, ആന്‍ഡ്രൂ രാജകുമാരനുമായി മൂന്ന് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാക്സ്വെല്‍ തന്നെ നിര്‍ബന്ധിതയാക്കി എന്ന് ആരോപിച്ച് വെര്‍ജീനിയ റോബര്‍ട്സ് എന്ന യുവതി ഫയല്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയാണിത്. ഈ കേസിന്റെ പേരിലായിരുന്നു ആന്‍ഡ്രൂ രാജകുമാരന് രാജ പദവികള്‍ നഷ്ടമായത്. പിന്നീട് ലക്ഷങ്ങള്‍ നല്‍കി കേസ് ഒത്തു തീര്‍ക്കുകയായിരുന്നു.


ഇപ്പോള്‍ പുറത്തു വന്ന് ലിസ്റ്റില്‍ ഉള്ള പ്രമുഖരില്‍, ആന്‍ഡ്രൂ രാജകുമാരന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് മാരായ ബില്‍ ക്ലിന്റണ്‍, ഡൊണാള്‍ഡ് ട്രംപ്, അല്‍ ഗോര്‍, കെവിന്‍ സ്പേസി, സ്റ്റീഫന്‍ ഹോക്കിംഗ് എന്നിവര്‍ ഉള്‍പ്പെടുന്നു. അതിനുപുറമെ സൂപ്പര്‍ മോഡല്‍ നയോമി കാംബെല്‍, നടന്മാരായ ലിയോനാര്‍ഡോ ഡി കാപ്രിയോ, കെയ്റ്റ് ബ്ലാന്‍കെറ്റ്, കാമറൂണ്‍ ഡയസ്, ബ്രൂസ് വില്ലിസ് എന്നിവരും ഉള്‍പ്പെടുന്നു. എന്നാല്‍, ഇവര്‍കാര്‍ക്കും നേരെ എപ്സ്റ്റീനു നെരെയുണ്ടായ കുറ്റാരോപണം ഉയര്‍ന്നട്ടില്ല.


ഇതില്‍ പേര് പരാമര്‍ശിച്ചിരിക്കുന്നവരില്‍ ചില എപ്സ്റ്റീനിന്റെ സുഹൃത്തുക്കളാണ്. മറ്റു ചില സഹായികളും മറ്റു ചിലര്‍ ഇരകളുമാണ്. എന്നാല്‍, എപ്സ്റ്റീനിന്റെ മേല്‍ ആരോപിക്കപ്പെട്ടിരുന്ന ബാല പീഡനത്തില്‍ ഇവരാരും ഉള്‍പ്പെട്ടതായി തെളിവുകള്‍ ഇല്ലെന്നാണ് സാക്ഷികള്‍ പറഞ്ഞത്. വലിയൊരു ലിസ്റ്റായിരുന്നു, എപ്സ്റ്റീനുമായി ബന്ധപ്പെട്ടവരുടെ കാര്യത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. അതില്‍ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഭാഗം ഭാഗമായി വരുന്ന ആഴ്ച്ചകളില്‍ ലിസ്റ്റ് പൂര്‍ണ്ണമായും പുറത്തു വരും. മൂന്ന് പേരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ജനുവരി 30 വരെ കോടതി തടഞ്ഞിട്ടുണ്ട്.

എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കോടതി രേഖകള്‍ പരസ്യപ്പെടുത്തിയതോടെ ആന്‍ഡ്രൂവിന് രാജകുടുംബത്തിന്റെ മുന്‍നിര പ്രവര്‍ത്തനങ്ങളില്‍ മടങ്ങിയെത്താമെന്ന പ്രതീക്ഷ അസ്തമിച്ചു. രേഖകള്‍ പ്രകാരം ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് രാജകുമാരനെ കുറിച്ച് രാജവിരുദ്ധര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ആന്‍ഡ്രൂവിനെ പതിയെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ സൂചന നല്‍കി ക്രിസ്മസ് ദിനത്തില്‍ രാജാവിനും, രാജകുടുംബത്തിനും ഒപ്പം പള്ളിയിലേക്ക് നടക്കാന്‍ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ 10 ദിവസം പിന്നിടുമ്പോള്‍ ആ സ്വപ്‌നം അവസാനിക്കുകയാണ്.

എപ്സ്റ്റീനൊപ്പം ഉണ്ടായിരുന്ന ആന്‍ഡ്രൂവിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ബ്രിട്ടീഷ് പോലീസ് ഇപ്പോഴും തയ്യാറാകുന്നില്ലെന്ന് ചില ഇരകളെ പ്രതിനിധാനം ചെയ്ത യുഎസ് അറ്റോണി ചൂണ്ടിക്കാണിച്ചിരുന്നു.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions