യു.കെ.വാര്‍ത്തകള്‍

നിറഞ്ഞുകവിഞ്ഞ് ഇംഗ്ലണ്ടിലെ നദികളും, കനാലുകളും; പട്ടണങ്ങള്‍ വെള്ളത്തിനടിയില്‍

ഇംഗ്ലണ്ടില്‍ അതിശക്തമായ മഴ വെള്ളിയാഴ്ചയും തുടരും. കോരിച്ചൊരിയുന്ന മഴ തുടര്‍ന്നതോടെ രാജ്യത്തെ നദികളും, കനാലുകളും നിറഞ്ഞുകവിഞ്ഞ് പല ഭാഗത്തും വെള്ളപ്പൊക്കം രൂപപ്പെടുകയാണ്. 297 മുന്നറിയിപ്പുകളാണ് ഇതിനോടകം പുറപ്പെടുവിച്ചിരിക്കുന്നത്.

നിരവധി പട്ടണങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഹെങ്ക് കൊടുങ്കാറ്റ് കൊണ്ടുവന്ന ശക്തമായ മഴയിലാണ് ഇത്. അര്‍ദ്ധരാത്രിയിലും ഈ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. മഴ മൂലമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ മെറ്റ് ഓഫീസ് പുലര്‍ച്ചെ 3 മണിയോടെ 40 എംഎം വരെ വെള്ളം പെയ്തിറങ്ങുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇംഗ്ലണ്ടില്‍ 279 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച മിഡ്‌ലാന്‍ഡ്‌സില്‍ ഉടനീളം ശക്തമായ വെള്ളപ്പൊക്കം രൂപപ്പെട്ടു. ലണ്ടനിലെ ഹാക്ക്‌നി വിക്കിലുള്ള കനാലുകള്‍ നിറഞ്ഞുകവിഞ്ഞത് കൂടുതല്‍ ആശങ്കകള്‍ക്ക് വഴിയൊരുക്കി. ബ്രെന്റ് ക്രോസിലെ എ41 ഡ്യുവല്‍ കാര്യേജ്‌വേ വെള്ളക്കെട്ടില്‍ മുങ്ങി. മഴ കുറച്ച് ദിവസം കൂടി നീളുമെങ്കിലും അടുത്ത ആഴ്ച ബ്രിട്ടന്‍ തണുത്ത് വിറങ്ങലിക്കുമെന്നതാണ് അവസ്ഥ.

രാജ്യം നേരിടുന്ന വ്യാപക വെള്ളപ്പൊക്ക കെടുതിയില്‍ നിന്നും തിരിച്ചുവരുന്നതിന് മുന്‍പായി തണുപ്പ് പിടികൂടുന്നത് ആശങ്കയായിട്ടുണ്ട്. രാജ്യത്തെ റെയില്‍, ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങളെ പ്രതികൂല കാലാവസ്ഥ ബാധിച്ചിട്ടുണ്ട്.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions