യു.കെ.വാര്‍ത്തകള്‍

ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന രോഗികളെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ട് പോകണമെന്ന് എന്‍എച്ച്എസ്

എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സമ്മര്‍ദം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന രോഗികളെ ആശുപത്രികളില്‍ നിന്നും കുടുംബാംഗങ്ങള്‍ കൂട്ടിക്കൊണ്ട് പോകാന്‍ തയ്യാറായിരിക്കണമെന്ന് അഭ്യര്‍ത്ഥന. ഹെല്‍ത്ത് സര്‍വ്വീസിനെ സ്വന്തം സ്വത്തായി കണക്കാക്കി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് രംഗത്തെത്തി.

രോഗികളുടെ സുരക്ഷയെ കരുതി സമരങ്ങളില്‍ നിന്നും പിന്‍വാങ്ങണമെന്ന അഭ്യര്‍ത്ഥന ഡോക്ടര്‍മാര്‍ തള്ളിയതോടെയാണ് രൂക്ഷവിമര്‍ശനം. എന്‍എച്ച്എസ് നേരിടുന്ന അതിഗുരുതരമായ സമ്മര്‍ദത്തില്‍ നിന്നും ആശ്വാസമേകാന്‍ പിക്കറ്റ് ലൈനില്‍ നിന്നും മടങ്ങിയെത്താനുള്ള നിരവധി ട്രസ്റ്റുകളുടെ ആവശ്യമാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ തള്ളിയത്.

20-ഓളം അപേക്ഷകള്‍ ലഭിച്ചെങ്കിലും ബിഎംഎ ഇത് തള്ളുകയായിരുന്നു. അംഗീകരിച്ച പ്രോട്ടോകോള്‍ തള്ളിയാണ് ഡോക്ടര്‍മാര്‍ ഈ വഴിതെരഞ്ഞെടുക്കുന്നതെന്നാണ് ആരോപണം. ബിഎംഎ രാഷ്ട്രീയ സമ്മര്‍ദത്തിന് കീഴടങ്ങിയെന്നും ആരോപണമുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ രോഗികളുടെ കുടുംബങ്ങള്‍ തയ്യാറാകണമെന്നാണ് ഇപ്പോള്‍ ചില ആശുപത്രികള്‍ ആവശ്യപ്പെടുന്നത്.

വീട്ടില്‍ പോകാന്‍ സാധിക്കുന്ന രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഇവരെ കൂട്ടിക്കൊണ്ട് പോകാന്‍ ബന്ധുക്കള്‍ തയ്യാറായിരിക്കണമെന്നാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് പ്ലൈമൗത്ത് എന്‍എച്ച്എസ് ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ബിഎംഎയുടെ ആരോപണത്തിന് മറുപടിയായി എന്‍എച്ച്എസ് ഇംഗ്ലണ്ട് യൂണിയന് കത്തയച്ചു. ഇതിനകം 200,000 അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുമാണ് റദ്ദാക്കിയിട്ടുള്ളത്.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions