യു.കെ.വാര്‍ത്തകള്‍

ഓരോ മണിക്കൂറും നല്‍കുന്ന വേതനം കൂട്ടി സെയിന്‍സ്ബറീസ്; 1910 പൗണ്ട് അധികമായി ലഭിക്കും \

ജീവനക്കാര്‍ക്ക് മണിക്കൂറിന് നല്‍കുന്ന വേതനം വര്‍ദ്ധിപ്പിച്ച് സെയിന്‍സ്ബറീസ്. 200 മില്ല്യണ്‍ പൗണ്ട് നിക്ഷേപിച്ച് ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള നടപടിയിലൂടെ 120,000 ജീവനക്കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. മാര്‍ച്ച് മുതല്‍ മണിക്കൂര്‍ വേതനം 11 പൗണ്ടില്‍ നിന്നും 12 പൗണ്ടായാണ് ഉയര്‍ത്തുകയെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല വ്യക്തമാക്കി.

ലണ്ടനില്‍ താരതമ്യേന ഉയര്‍ന്ന ജീവിതച്ചെലവ് ഉള്ളതിനാല്‍ മണിക്കൂറിന് 11.95 പൗണ്ട് എന്നത് 13.15 പൗണ്ടിലേക്കും വര്‍ദ്ധിപ്പിക്കും. 'ജോലി ചെയ്യുന്നതിന് അര്‍ഹമായ പ്രതിഫലം കിട്ടണമെന്ന് ഉറപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഈയാഴ്ച 29 മില്ല്യണ്‍ പേര്‍ക്ക് നികുതി കുറച്ചും, നാഷണല്‍ ലിവിംഗ് വേജ് ഏപ്രില്‍ മുതല്‍ റെക്കോര്‍ഡ് നിരക്കില്‍ വര്‍ദ്ധിപ്പിച്ചുമാണ് ഇത് നടപ്പാക്കുന്നത്', ചാന്‍സലര്‍ ജെറമി ഹണ്ട് പറഞ്ഞു.

രാജ്യത്തെ 120,000 ജീവനക്കാര്‍ ചെയ്യുന്ന കഠിനാധ്വാനത്തിന് സെയിന്‍സ്ബറീസ് നല്‍കുന്നത് മഹത്തായ സംഭാവനയാണെന്ന് ഹണ്ട് കൂട്ടിച്ചേര്‍ത്തു. നടപടി പ്രാവര്‍ത്തികമാകുന്നതോടെ സെയിന്‍സ്ബറീസ് ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 1910 പൗണ്ടോളം അധികം ലഭിക്കും. ലണ്ടനില്‍ ഇത് 2290 പൗണ്ടായിരിക്കും. ഗവണ്‍മെന്റിന്റെ മിനിമം വേജ് അനുശാസിക്കുന്നതിലും മണിക്കൂറിന് 56 പെന്‍സ് അധികം നല്‍കാനാണ് സെയിന്‍സ്ബറീസ് നീക്കം.

ഔദ്യോഗിക നിരക്ക് പ്രാബല്യത്തില്‍ വരുന്നതിന് ഒരു മാസം മുന്‍പ് തന്നെ ഇത് നടപ്പാകും. നാഷണല്‍ ലിവിംഗ് വേജ് ഏപ്രില്‍ മുതല്‍ നിലവിലെ 10.42 പൗണ്ടില്‍ നിന്നും 11.44 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുക. ആദ്യമായി ഇത് 21, 22 വയസ്സിലുള്ളവര്‍ക്കും ബാധകമാകും. 2018 മുതല്‍ റീട്ടെയില്‍ വമ്പന്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 50 ശതമാനത്തോളം വര്‍ദ്ധനവാണ് വരുത്തിയത്.

കൂടാതെ ഷിഫ്റ്റില്‍ സൗജന്യ ഭക്ഷണവും, വെള്ളി, ശനി ദിവസങ്ങളില്‍ സെയിന്‍സ്ബറീസ് ജീവനക്കാര്‍ക്ക് 15% ഡിസ്‌കൗണ്ടും, ആര്‍ഗോസ് ജീവനക്കാര്‍ക്ക് എല്ലാ ദിവസവും ഓഫ് നല്‍കുന്നുണ്ട്.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions