നാട്ടുവാര്‍ത്തകള്‍

ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ കടുത്ത നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ

ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ കടുത്ത നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. ഫാ. ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിയുടെ ചുമതലകളില്‍ നിന്നും സഭ നീക്കി. ഷൈജുവിനെതിരായ ഉയര്‍ന്ന പരാതികളും ആരോപണങ്ങളും അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം നിലയ്ക്കല്‍ ഭദ്രാസനത്തിന് മുന്നില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ഷൈജുവിനെതിരെ പരസ്യമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം നടത്താനിരുന്ന ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റി. പിന്നാലെയാണ് നടപടി പ്രഖ്യാപിച്ചത്.

കേന്ദ്രമന്ത്രി വി മുരളീധരനാണ് ഫാദര്‍ ഷൈജു കുര്യന് പാര്‍ട്ടി അംഗത്വം നല്‍കിയത്. 47 പേരാണ് പുതുതായി ബിജെപിയില്‍ അംഗത്വമെടുത്തത്. എന്‍ഡിഎയുടെ ക്രിമസ്ത് സ്നേഹ സംഗമത്തില്‍ വി മുരളീധരനൊപ്പം ഫാദര്‍ ഷൈജു കുര്യന്‍ പങ്കെടുത്തിരുന്നു.

  • മലപ്പുറത്തെ 14കാരിയുടെ കൊലപാതകം, കുറ്റം സമ്മതിച്ച് പതിനാറുകാരന്‍; ബലാത്സംഗം നടന്നതായും മൊഴി
  • മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍
  • കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍
  • ഞങ്ങളെയോര്‍ത്ത് ആരും കരയേണ്ട...എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കും'- ജോസ് കെ മാണി
  • തിരുവല്ലയിലെ ഹോട്ടലില്‍ എത്തിയത് അതിജീവിതയുമായി സംസാരിക്കാനെന്ന് രാഹുല്‍
  • ബേപ്പൂരില്‍ റിയാസിനെതിരെ പിവി അന്‍വറിനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം
  • മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോണ്‍ഗ്രസില്‍
  • കാഞ്ഞിരപ്പള്ളിയില്‍ യുവതിയും യുവാവും വീടിനുള്ളില്‍ മരിച്ച നിലയില്‍
  • രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; എംഎല്‍എക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ കേസ്
  • അയ്യപ്പനെ കൊള്ളയടിച്ചവരില്‍ തന്ത്രിയും! അറസ്റ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions