യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് അന്തരിച്ചു

ലണ്ടന്‍: ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ വെസ്റ്റണിങ്ങിലെ പ്രശസ്ത മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ്(65) അന്തരിച്ചു. ഏറെക്കാലമായി കാന്‍സര്‍ ബാധിതയായി ചികില്‍സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. നാട്ടില്‍ തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണില്‍ ഫിലിപ്പ് വില്ലയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ഡോ. ഷംസ് മൂപ്പന്‍. മക്കള്‍: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ് (ഇരുവരും യുകെ). സംസ്‌കാരം പിന്നീട്.


ഇന്ത്യ, സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിലായി പതിറ്റാണ്ടുകള്‍ സേവനം അനുഷ്ഠിച്ച ശേഷമാണ് ഡോ. ആനി ഫിലിപ്പ് യുകെയിലേക്ക് എത്തിയത്. തുടര്‍ന്ന് ഇവിടെയും ഗൈനക്കോളജി രംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചാണ് ആനി ഫിലിപ്പ് വിടപറയുന്നത്. ട്രിവാന്‍ഡ്രം മെഡിക്കല്‍ കോളജ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവര്‍ത്തകയായിരുന്നു ഡോ. ആനി.


ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്നാണ് എംബിബിഎസും എംഡിയും പാസായത്. തുടര്‍ന്ന് ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനവും നടത്തി. ബ്രിട്ടനില്‍ ഗൈനക്കോളജി കണ്‍സള്‍ട്ടാന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭര്‍ത്താവ് ഡോ. ഷംസ് മൂപ്പന്‍ ബ്രിട്ടനില്‍ ഓര്‍ത്തോഡോണ്ടിസ്റ്റാണ്.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions