യു.കെ.വാര്‍ത്തകള്‍

ആന്‍ഡ്രൂവിനും,രാജകുടുംബത്തിനും നാണക്കേടായി കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കുട്ടിപ്പീഡകനായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ കോടതി പുറത്തുവിട്ടത് ആന്‍ഡ്രൂ രാജകുമാരന് വലിയ തിരിച്ചടിയായിരിക്കെ നാണക്കേടായി കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ജെഫ്രി എപ്സ്റ്റീന്റെ ഫ്‌ളോറിഡ വസതിയില്‍ താമസിക്കാനെത്തിയ യോര്‍ക്ക് ഡ്യൂക്കിന് ദിവസേന മസാജിംഗ് നല്‍കിയിരുന്നുവെന്നാണ് മുന്‍ ഹൗസ്‌കീപ്പര്‍ കോടതി രേഖകളില്‍ പറയുന്നത്.

എപ്സ്റ്റീന്റെ വീട്ടില്‍ ആഴ്ചകളോളം ആന്‍ഡ്രൂ താമസിച്ചു. ഇതിന് പുറമെ മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസണും ഈ സമയത്ത് സന്ദര്‍ശനത്തിന് എത്തിയതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. എപ്സ്റ്റീന്റെ പാം ബീച്ച് റസിഡന്‍സില്‍ ജോലി ചെയ്തിരുന്ന ജുവാന്‍ അലെസിയാണ് ഇവരുടെ സൗഹൃദത്തെ കുറിച്ച് കോടതിയില്‍ സ്ഥിരീകരണം നല്‍കിയത്.

എപ്സ്റ്റീന്‍ വസതിയില്‍ ആന്‍ഡ്രൂവിന് ദിവസേന മസാജ് ലഭിച്ചിരുന്നതായി ജോലിക്കാരന്‍ അഭിമുഖത്തില്‍ പറഞ്ഞു. എന്നിരുന്നാലും സാറാ ഫെര്‍ഗൂസണ്‍ വളരെ കുറച്ച് സമയത്തേക്ക് മാത്രമാണ് ഇവിടെ തങ്ങിയത്. എപ്സ്റ്റീന്‍ ബന്ധത്തിന്റെ പേരില്‍ നാണക്കേടിലായതോടെ പൊതുജീവിതം അവസാനിപ്പിക്കേണ്ടിവന്ന ആന്‍ഡ്രൂവിന് ഇര വിര്‍ജിനിയ ജിഫ്രെയുമായി കേസ് ഒത്തുതീര്‍ക്കാന്‍ മില്ല്യണ്‍ കണക്കിന് പൗണ്ടും ചെലവാക്കേണ്ടി വന്നിരുന്നു.

17-ാം വയസ്സില്‍ മനുഷ്യക്കടത്തിന് വിധേയമായ തന്നെ ആന്‍ഡ്രൂ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് ജിഫ്രെ കേസ് നല്‍കിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വാദിച്ചെങ്കിലും ഡ്യൂക്ക് കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ അലെസി ആന്‍ഡ്രൂ രാജകുമാരന്‍ ആഴ്ചകളോളം ഇവിടെ താമസിച്ചതായി വീഡിയോ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions