നാട്ടുവാര്‍ത്തകള്‍

വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു; ആക്രമിച്ചത് പ്രതിയുടെ ബന്ധു


കുമളി: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസില്‍ കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്റെ ബന്ധു പാല്‍രാജാണ് പിതാവിനെ ആക്രമിച്ചത്. പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലുകള്‍ക്ക് വെട്ടേറ്റിട്ടുണ്ട്.

ഇന്നു രാവിലെ വണ്ടിപ്പെരിയാര്‍ ടൗണിലാണ് അക്രമം നടന്നത്. പത്തുവയസ്സുകാരിയുടെ പിതാവും പാല്‍രാജും തമ്മില്‍ ടൗണില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെയാണ് കുത്തേല്‍ക്കുന്നതും. പരിക്കുകള്‍ ഗുരുതരമല്ല. പാല്‍രാജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പീഡനക്കേസില്‍ പ്രതിയെ വെറുതെ വിട്ട ശേഷം അര്‍ജുന്റെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നേരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാല്‍രാജിന്റെ വീട്ടില്‍ അടക്കം ആക്രമണം നടന്നിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമാണ് ആക്രമണം നടത്തിയത്. ഇതേതുടര്‍ന്ന് അര്‍ജുന്റെ വീട്ടുകാര്‍ക്ക് തമിഴ്‌നാട്ടിലേക്ക് മാറി താമസിക്കേണ്ടിവന്നിരുന്നു.

  • മലപ്പുറത്തെ 14കാരിയുടെ കൊലപാതകം, കുറ്റം സമ്മതിച്ച് പതിനാറുകാരന്‍; ബലാത്സംഗം നടന്നതായും മൊഴി
  • മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍
  • കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍
  • ഞങ്ങളെയോര്‍ത്ത് ആരും കരയേണ്ട...എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കും'- ജോസ് കെ മാണി
  • തിരുവല്ലയിലെ ഹോട്ടലില്‍ എത്തിയത് അതിജീവിതയുമായി സംസാരിക്കാനെന്ന് രാഹുല്‍
  • ബേപ്പൂരില്‍ റിയാസിനെതിരെ പിവി അന്‍വറിനെ മത്സരിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിന്റെ നിര്‍ദേശം
  • മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോണ്‍ഗ്രസില്‍
  • കാഞ്ഞിരപ്പള്ളിയില്‍ യുവതിയും യുവാവും വീടിനുള്ളില്‍ മരിച്ച നിലയില്‍
  • രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; എംഎല്‍എക്കെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ കേസ്
  • അയ്യപ്പനെ കൊള്ളയടിച്ചവരില്‍ തന്ത്രിയും! അറസ്റ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions