നാട്ടുവാര്‍ത്തകള്‍

ആദിത്യ-എല്‍1നിശ്ചിത ഭ്രമണപഥത്തില്‍; വിജയവാര്‍ത്ത അറിയിച്ച് പ്രധാനമന്ത്രി

ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ-എല്‍ വണ്‍ പൂര്‍ണ വിജയം. 127 ദിവസത്തെ യാത്രയ്‌ക്ക് ശേഷം ആദിത്യ എല്‍ വണ്‍ ഹാലോ ഓര്‍ബിറ്റില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിജയവാര്‍ത്ത ലോകത്തെ അറിയിച്ചത്. അതുല്യ നേട്ടത്തില്‍ രാജ്യത്തിനൊപ്പം താനും ആഹ്ലാദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധത്തിന്റെ ഫലമാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം ആശംസിച്ചു.

ഭാരതം മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുന്നു. രാജ്യത്തിന്റെ ആദ്യത്തെ സോളാര്‍ ഒബ്‌സര്‍വേറ്ററി ആദിത്യ-എല്‍1 ലക്ഷ്യസ്ഥാനത്ത് എത്തി. ഏറ്റവും സങ്കീര്‍ണ്ണമായ ബഹിരാകാശ ദൗത്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അര്‍പ്പണബോധത്തിന്റെ തെളിവാണിത്. മനുഷ്യരാശിയുടെ പ്രയോജനത്തിനായി ഞങ്ങള്‍ ശാസ്ത്രത്തിന്റെ പുതിയ അതിര്‍ത്തികള്‍ പിന്തുടരുന്നത് തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

അടുത്ത അഞ്ചുവര്‍ഷക്കാലത്തേക്ക് ലഗ്രാഞ്ച് പോയിന്റില്‍ നിന്നു കൊണ്ട് ആദിത്യ എല്‍1 എന്ന ഇന്ത്യന്‍ ബഹിരാകാശ പേടകം സൂര്യനെ നേര്‍ക്കുനേര്‍ കണ്ടുകൊണ്ടിരിക്കും. 2023 സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകം സെപ്റ്റംബര്‍ 19 നാണ് ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം വിട്ട് ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങിയത്. ഏകദേശം 37 ലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചായിരുന്നു ഈ യാത്ര.

ബെംഗളുരൂവിലെ ഐഎസ്ആര്‍ഒ ട്രാക്കിംഗ് ആന്‍ഡ് ടെലിമെട്രി നെറ്റ് വര്‍ക്കില്‍ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ദൗത്യം വിജയിച്ചതോടേ ഒന്നാം ലഗ്രാഞ്ച് പോയിന്റില്‍ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജന്‍സിയായി ഐഎസ്ആര്‍ഒ മാറി.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions