സിനിമ

വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹ നിശ്ചയതീയതി പുറത്ത്!

തെലുങ്ക് സൂപ്പര്‍താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വളരെക്കാലമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ഇക്കാര്യത്തില്‍ താരങ്ങള്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ നിശ്ചയം ഉടനുണ്ടാവുമെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് ഒരു തെലുങ്ക് മാദ്ധ്യമം.

ഫെബ്രുവരി രണ്ടാംവാരം വിജയുടെയും രശ്‌മികയുടെയും വിവാഹനിശ്ചയം ഉണ്ടാകുമെന്ന് ന്യൂസ് 18 തെലുങ്ക് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം താരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും പ്രതികരണം നടത്തിയിട്ടില്ല. അടുത്തിടെ വിജയുടെ ഹൈദരാബാദിലെ വീട്ടില്‍ ഇരുവരും ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്.


രണ്ട് ചിത്രങ്ങളിലാണ് വിജയും രശ്മികയും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. 2018ല്‍ പരശുറാം സംവിധാനം ചെയ്ത റൊമാന്റിക് കോമഡി 'ഗീത ഗോവിന്ദം', 2019ല്‍ ഭരത് കമ്മ സംവിധാനം ചെയ്ത റൊമാന്റിക് ആക്ഷന്‍ ഡ്രാമ 'ഡിയര്‍ കോമ്രേഡ്' എന്നീ ചിത്രങ്ങളിലൂടെയാണ് ഈ താരജോഡികളെ പ്രേക്ഷകര്‍ ഏറ്റെടുത്തത്.


രണ്‍ബീര്‍ കപൂര്‍ നായകനായ ബ്ളോക്ക്‌ബസ്റ്റര്‍ ചിത്രം 'അനിമല്‍' ആണ് രശ്‌മികയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലോകത്താകമാനമായി 800 കോടിയിലധികമാണ് അനിമല്‍ നേടിയത്. അല്ലു അര്‍ജുന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് സിനിമയായ പുഷ്പയുടെ രണ്ടാം ഭാഗത്തിലാണ് രശ്മികയിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'റെയിന്‍ബോ', 'ദി ഗേള്‍ഫ്രണ്ട്', 'ചാവ' എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള മറ്റ് സിനിമകള്‍. പരശുറാം പെറ്റ്‌ല സംവിധാനം ചെയ്യുന്ന 'ഫാമിലി സ്റ്റാര്‍', ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന 'വിഡി12' എന്നിവയാണ് വിജയ് ദേവരകൊണ്ടയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ സിനിമകള്‍.

  • നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' വരുന്നു; റിലീസ് തീയതി പുറത്ത്
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദനെ പാലക്കാട് പരിഗണിച്ച് ബിജെപി
  • യുകെയില്‍ വിജയിയുടെ 'ജനനായകന്‍'ന് സെന്‍സര്‍ അനുമതി; ഇന്ത്യയിലെ റിലീസ് അനിശ്ചിതത്തിലും
  • അതിഥിവേഷത്തില്‍ അഭിനയിക്കാന്‍ 30 കോടി; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറി
  • 'ദൃശ്യം 3' വിഷു റിലീസായി തിയേറ്ററുകളിലെത്തും
  • കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്
  • മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു
  • സിന്ധുവുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് മനു വര്‍മ
  • ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം; ഗുരുതര പാപമെന്ന് ജമാ അത്തെ പ്രസിഡന്റ്
  • തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്, ജനുവരി ഏഴിന് ഹാജരാകണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions