ആരോഗ്യം

കുപ്പിവെള്ളം റിസ്‌ക്കില്‍: ശരാശരി പ്ലാസ്റ്റിക് ബോട്ടില്‍ വെള്ളത്തില്‍ കാന്‍സറിന് കാരണമാകുന്ന 240,000 നാനോപ്ലാസ്റ്റിക് അംശം!

കൂടുതല്‍ ശുദ്ധമാണെന്ന ധാരണയിലാണ് ടാപ്പിലെയും കിണറിലെയും വെള്ളം അവഗണിച്ചു എല്ലാവരും കുപ്പിവെള്ളത്തിലേക്ക് മാറിയത്. എന്നാല്‍ കുപ്പിവെള്ളം അതിലേറെ അപകടകരമാണ് എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പ്ലാസ്റ്റിക് ബോട്ടിലില്‍ ലഭ്യമാകുന്ന വെള്ളത്തില്‍ ആയിരക്കണക്കിന് മാരകമായ മൈക്രോസ്‌കോപിക് പ്ലാസ്റ്റിക് അംശങ്ങള്‍ ഉണ്ടെന്നാണ് പുതിയ ഗവേഷണം കണ്ടെത്തിയിരിക്കുന്നത്.


ആരോഗ്യത്തിന് നല്ലതെന്ന ധാരണയില്‍ ടാപ്പ് വെള്ളത്തിന് പകരം ബോട്ടില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ഈ ധാരണ തിരുത്താന്‍ സമയമായെന്ന് ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ ബോട്ടില്‍ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തില്‍ പ്ലാസ്റ്റിക്കിന്റെ ചെറിയ അംശങ്ങള്‍ നിറച്ച് വിഷലിപ്തമാക്കുകയാണ് ചെയ്യുന്നത്. ഇത് സുപ്രധാന അവയവങ്ങളില്‍ അടിഞ്ഞുകൂടി ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു.


നാനോ പ്ലാസ്റ്റിക്കുകള്‍ കാന്‍സര്‍, ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍, ജനന വൈകല്യങ്ങള്‍ എന്നിവയുമായി ബന്ധമുള്ളതായി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും നൂതനമായ ലേസര്‍ സ്‌കാനിക് രീതികള്‍ ഉപയോഗപ്പെടുത്തിയ ശാസ്ത്രജ്ഞര്‍ ഒരു ലിറ്റര്‍ വെള്ളത്തിന്റെ ബോട്ടിലില്‍ ശരാശരി 240,000 പ്ലാസ്റ്റിക് അംശങ്ങളാണ് തിരിച്ചറിഞ്ഞത്. ഒരു ലിറ്റര്‍ ടാപ്പ് വെള്ളത്തില്‍ ഇത് 5.5 മാത്രമാണുള്ളത്.


യുഎസില്‍ വില്‍ക്കുന്ന മൂന്ന് പ്രശസ്ത ബ്രാന്‍ഡുകളുടെ വെള്ളമാണ് കൊളംബിയ യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. മൈക്രോപ്ലാസ്റ്റിക്കിലും ചെറിയതാണ് നാനോപ്ലാസ്റ്റിക് അംശങ്ങള്‍. എന്നാല്‍ വളരെ ചെറിയതാണെന്നത് കൊണ്ട് തന്നെ ഇവ രക്തകോശങ്ങളിലും, തലച്ചോറിലും വരെ നേരിട്ട് എത്തിപ്പെടാനുള്ള സാധ്യതകളുമുണ്ട്. ആളുകളുടെ കുപ്പിവെള്ള പ്രേമത്തെ ആശങ്കയോടെ കാണുന്ന പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions