നാട്ടുവാര്‍ത്തകള്‍

കണ്ണില്ലാത്ത ക്രൂരത: 4 വയസുള്ള മകനെ കൊന്ന് ബാഗിലാക്കി കാര്‍ യാത്ര

നാല് വയസുകാരനായ മകനെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവ സംരംഭകയുടെ പ്രവൃത്തിയില്‍ നടുങ്ങി രാജ്യം. മകനെ കൊന്ന് ബാഗിലാക്കി ഗോവയില്‍ നിന്ന് ബംഗളൂരുവിലേക്ക് ടാക്‌സി കാര്‍ യാത്ര നടത്തവേയാണ് സുചേന സേത്ത്(39) പൊലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ പിടിയിലാകുന്നത്. ഹോട്ടല്‍ മുറിയില്‍ വച്ച് കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി നോര്‍ത്ത് ഗോവയില്‍ നിന്ന് ബംഗളൂരുവിലേക്ക് ടാക്‌സിയില്‍ മടങ്ങുമ്പോഴായിരുന്നു സുചേന പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സുചേന ഗോവയില്‍ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങിയത്.

ശനിയാഴ്ച കുഞ്ഞുമായി ഹോട്ടലില്‍ മുറിയെടുത്ത പ്രതി കഴിഞ്ഞ ദിവസം രാവിലെ ഒറ്റയ്ക്ക് മടങ്ങുന്നത് കണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇവര്‍ പോയതിന് പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ജീവനക്കാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷം കര്‍ണാടക പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രതി ബംഗളൂരുവിലേക്ക് യാത്ര തിരിച്ച ടാക്‌സി ഡ്രൈവറെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടു. മകനെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ സുഹൃത്തിന്റേതെന്ന് പറഞ്ഞ് പ്രതി നല്‍കിയ വിലാസം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.

പിന്നാലെ ടാക്‌സി ഡ്രൈവറെ വീണ്ടും ബന്ധപ്പെട്ട് യുവതിയെ അടുത്ത പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കര്‍ണാടകയിലെ അയ്മംഗല പൊലീസ് സ്റ്റേഷനില്‍ ഡ്രൈവര്‍ യുവതിയെ എത്തിച്ചു. ഗോവ പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം അയ്മംഗല പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ ഗോവയിലെത്തിക്കും. ഭര്‍ത്താവുമായി പിരിഞ്ഞുതാമസിക്കുകയാണെന്ന് റിപ്പോര്‍ട്ട്. വിവാഹമോചന നടപടികള്‍ അവസാനഘട്ടത്തിലിരിക്കെയാണ് യുവതി മകനെ കൊലപ്പെടുത്തിയതെന്നാണ് ഗോവ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബംഗാള്‍ സ്വദേശിയായ സുചന സേതും ഭര്‍ത്താവ് വെങ്കിട്ടരാമനും ഏറെക്കാലമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. ദമ്പതിമാരുടെ വിവാഹമോചന നടപടികള്‍ അവസാനഘട്ടത്തിലായിരുന്നു. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് അടുത്തിടെ സുചനയ്ക്ക് പ്രതികൂലമായ ചില കോടതിവിധികളുണ്ടായി. ഇതേത്തുടര്‍ന്ന് യുവതി കടുത്ത നിരാശയിലായിരുന്നുവെന്നും ഇതെല്ലാമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക സൂചന.

സുചനയുടെ ഭര്‍ത്താവ് വെങ്കിട്ടരാമന്‍ മലയാളിയാണെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇദ്ദേഹം ബിസിനസുകാരനാണെന്നും എ.ഐ. ഡെവലപ്പറായി ജോലിചെയ്യുകയാണെന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്തോനേഷ്യയിലായിരുന്ന ഭര്‍ത്താവിനെ കഴിഞ്ഞദിവസം പോലീസ് നാട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു.


ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'മൈന്‍ഡ്ഫുള്‍ എ.ഐ. ലാബ്' എന്ന സ്റ്റാര്‍ട്ടപ്പിന്റെ സി.ഇ.ഒ.യും സഹസ്ഥാപകയുമാണ് സുചേന.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions