യു.കെ.വാര്‍ത്തകള്‍

ബജറ്റിന് മുന്‍പ് നികുതി ഭാരം കുറയ്ക്കുമെന്നു ചാന്‍സലര്‍; ബിസിനസുകളെയും സഹായിക്കും

മാര്‍ച്ച് ബജറ്റിന് മുന്‍പ് നികുതി ഭാരം കുറയ്ക്കുമെന്നു സൂചിപ്പിച്ചു ചാന്‍സലര്‍ ജെറമി ഹണ്ട്. ബജറ്റില്‍ നികുതി ഭാരം കുറച്ച് കുടുംബങ്ങളെയും, ബിസിനസുകളെയും സഹായിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി. വളര്‍ച്ച കൈവരിക്കാന്‍ നികുതി വെട്ടിക്കുറയ്ക്കുന്നത് സുപ്രധാനമാണെന്ന് ജെറമി ഹണ്ട് പറയുന്നു.

മഹാമാരിയുടെ പശ്ചാത്തലത്തിലാണ് യുകെയിലെ നികുതിഭാരം ഉയരങ്ങളില്‍ എത്തിയതെന്ന് ഹണ്ട് പറഞ്ഞു. ഇത് കുറയ്ക്കാന്‍ താന്‍ നിശ്ചയദാര്‍ഢ്യം എടുത്തിട്ടുണ്ടെന്നും ചാന്‍സലര്‍ പറയുന്നു. കുറഞ്ഞ നികുതി ഏര്‍പ്പെടുത്തുന്ന സമ്പദ് വ്യവസ്ഥകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന നികുതിയുള്ള എതിരാളികളെ മറികടക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.


നാഷണല്‍ ഇന്‍ഷുറന്‍സ് 2 പെന്‍സ് വെട്ടിക്കുറച്ച് നികുതി ഭാരം കുറയ്ക്കാനുള്ള നടപടികളുടെ തുടക്കം മാത്രമാണെന്ന് സാമ്പത്തിക വിദഗ്ധന്‍ മാര്‍ട്ടിന്‍ ലൂയിസുമായുള്ള അഭിമുഖത്തില്‍ ഹണ്ട് പറഞ്ഞു. മഹാമാരി കാലത്ത് നേരിട്ട വമ്പന്‍ ചെലവുകളും, യുക്രൈനിലെ ഉയര്‍ത്തിയ എനര്‍ജി പ്രതിസന്ധിയും വരുത്തിവെച്ച ചെലവുകള്‍ നേരിടാന്‍ നികുതി വര്‍ദ്ധന അനിവാര്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions