യു.കെ.വാര്‍ത്തകള്‍

വീണുപരുക്കേറ്റ 85കാരിയെ എന്‍എച്ച്എസ് നഴ്‌സ് ലൈംഗിക ആക്രമണത്തിന് ഇരയാക്കിയെന്ന് ആരോപണം

തന്റെ പരിചരണത്തിലുള്ള 85-കാരിയായ സ്ത്രീയെ എന്‍എച്ച്എസ് നഴ്‌സ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നു ആരോപണം. വീണ് പരുക്കേറ്റ് കിടക്കവെയാണ് നഴ്‌സ് ഈ അക്രമം നടപ്പാക്കിയതെന്ന് കോടതി വിചാരണയില്‍ വ്യക്തമായി. സ്ത്രീയുടെ വീട്ടിലെത്തിയ 60-കാരന്‍ സ്റ്റീവന്‍ ഹിക്ക്‌സാണ് കേസില്‍ കുറ്റാരോപിതന്‍. 2022 ജനുവരി 5ന് വൈകുന്നേരം 6 മണിയോടെ സ്ത്രീ മെഡിക്കല്‍ ക്ലോത്തിംഗ് അണിഞ്ഞ് വീട്ടില്‍ നില്‍ക്കുമ്പോഴാണ് നഴ്‌സ് അതിക്രമം നടപ്പാക്കിയത്. റീഡിംഗ് വുഡ്‌ലിയിയില്‍ നിന്നുള്ള ഹിക്ക്‌സ് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നിഷേധിക്കുന്നുണ്ട്.

2021 ഡിസംബര്‍ 21ന് വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്ന സ്ത്രീക്ക് അന്ന് മുതല്‍ വിവിധ ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ വീട്ടിലെത്തി സേവനം നല്‍കിയിരുന്നു. എന്നാല്‍ ജനുവരി 5ന് ഇവര്‍ ഈവനിംഗ് കെയര്‍ സന്ദര്‍ശനങ്ങള്‍ പൂര്‍ണ്ണമായി റദ്ദാക്കിയെന്ന് റീഡിംഗ് ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമായി.

എന്നാല്‍ ഡിസംബറില്‍ നഴ്‌സിംഗ് അസസ്‌മെന്റ് നടത്തുന്നതിനായാണ് താന്‍ എത്തിയതെന്നും, അക്രമിച്ചിട്ടില്ലെന്നും ഹിക്ക്‌സ് വാദിക്കുന്നു. പക്ഷെ പ്രോസിക്യൂഷന്‍ ഇതിന് വിരുദ്ധമായ നിലപാടാണ് പങ്കുവെയ്ക്കുന്നത്. ജനുവരിയില്‍ സര്‍ജിക്കല്‍ മാസ്‌ക് അണിഞ്ഞ് ഗ്ലൗസുമായി എത്തിയ ഹിക്ക്‌സ് റോയല്‍ ബെര്‍ക്ഷയര്‍ ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക് വിഭാഗത്തില്‍ നിന്നുമാണെന്ന് അവകാശപ്പെട്ടെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു. എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് നാണക്കേടായി മാറിയിരിക്കുകയാണ് സംഭവം.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions