യു.കെ.വാര്‍ത്തകള്‍

പോസ്റ്റ് ഓഫീസ് ഇരകള്‍ക്ക് നല്‍കിയ ശിക്ഷകള്‍ റദ്ദാക്കി സുനാക്; യഥാര്‍ത്ഥ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കും

ബ്രിട്ടീഷ് നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധത്തിന് തിരുത്തുമായി പ്രധാനമന്ത്രി റിഷി സുനാക്. ഹൊറൈസോണ്‍ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിലെ പിഴവുകള്‍ മൂലം ബ്രാഞ്ചുകളില്‍ നിന്നും പണം നഷ്ടമായെന്ന് തോന്നിപ്പിച്ചതിന്റെ പേരില്‍ മോഷ്ടാക്കളെന്ന് തെറ്റായി വിധിക്കപ്പെട്ട മുന്‍ സബ് പോസ്റ്റ്മാസ്റ്റര്‍മാരെ കുറ്റവിമുക്തരാക്കിയാണ് പ്രധാനമന്ത്രി തിരുത്തല്‍ നടപടി പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് സബ് പോസ്റ്റ്മാസ്റ്റര്‍മാര്‍ക്ക് നല്‍കിയ ശിക്ഷാവിധികള്‍ ആണ് റദ്ദാക്കിയത്.


1999 മുതല്‍ 2015 വരെ കാലയളവില്‍ 700-ലേറെ ജീവനക്കാരുടെ ജീവിതങ്ങളാണ് ഈ ഗുരുതര വീഴ്ചയില്‍ കോടതി കയറി ക്രിമിനലുകളാക്കപ്പെട്ട് നശിച്ചത്. ഫുജിട്‌സു കമ്പനിയുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമിലെ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ കുറ്റവാളികളാക്കി മാറ്റിയത്. നാല് പേര്‍ ആത്മഹത്യ ചെയ്യുകയും, നിരവധി പേര്‍ ജയിലിലാകുകയും, പാപ്പരാകുകയും, പൊതുജനമധ്യത്തില്‍ നാണംകെട്ട് ഒറ്റപ്പെടുകയും ചെയ്തിരുന്നു.


ഈ ശിക്ഷാവിധികളെല്ലാം അപ്പാടെ റദ്ദാക്കുന്ന ഗവണ്‍മെന്റിന്റെ പുതിയ നിയമനിര്‍മ്മാണം ആഴ്ചകള്‍ക്കുള്ളില്‍ നിലവില്‍ വരും. എല്ലാവരെയും പൂര്‍ണ്ണമായി കുറ്റവിമുക്തരാക്കുന്നതാണ് സുനാക് പ്രഖ്യാപിച്ച നിയമം. ഇതോടെ വര്‍ഷത്തിന്റെ അവസാനത്തോടെ ഇരകള്‍ക്ക് 600,000 പൗണ്ട് വരെ നഷ്ടപരിഹാരത്തിനും അവസരമുണ്ടാകും. ഐടിവിയില്‍ പോസ്റ്റ് ഓഫീസ് ഇരകള്‍ നേരിട്ട നീതിനിഷേധം ചൂണ്ടിക്കാണിച്ചതോടെയാണ് പ്രധാനമന്ത്രി ഈ വിഷയത്തിന് തീര്‍പ്പുകല്‍പ്പിച്ചത്.


പോസ്റ്റ് ഓഫീസ് അഴിമതി വീണ്ടും വിവാദമായതോടെ നൂറിലേറെ ഇരകള്‍ വീണ്ടും മുന്നോട്ട് വന്നിട്ടുണ്ട്. അതേസമയം, ഈ കേസില്‍ കുറ്റക്കാരായ ആളുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമത്തിലാണ് മെട്രോപൊളിറ്റന്‍ പോലീസ്. നിരപരാധികളെ വേട്ടയാടിയ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസിന്റെ തലപ്പത്ത് അന്ന് ഉണ്ടായിരുന്നത് ഇന്നത്തെ ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറാണ്. തനിക്കൊന്നും അറിയില്ലെന്ന് വാദിച്ച് തലയൂരാനാണ് സ്റ്റാര്‍മറുടെ പുറപ്പാട്.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions