യു.കെ.വാര്‍ത്തകള്‍

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം: റദ്ദാക്കിയത് 1.1 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകള്‍

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരപരമ്പര ലക്ഷക്കണക്കിന് രോഗികളെയാണ് പ്രതികൂലമായി ബാധിച്ചത്. സമരങ്ങള്‍ ക്രിസ്മസ്-ന്യൂഇയര്‍ സീസണില്‍ അസാധാരണ നിലയിലേക്ക് മാറുകയും ചെയ്തു. 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത തോതില്‍ തുടര്‍ച്ചയായി ഡോക്ടര്‍മാര്‍ പണിമുടക്കിയപ്പോള്‍ രോഗികള്‍ അലഞ്ഞു. ഇതിനോടകം ഒരു മില്ല്യണിലേറെ എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകളാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങളില്‍ റദ്ദായതെന്നാണ് കണക്കുകള്‍.

എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം 1.1 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളും, പ്രൊസീജ്യറുകളുമാണ് ആശുപത്രികളിലും, കമ്മ്യൂണിറ്റി, മെന്റല്‍ ഹെല്‍ത്ത് ക്ലിനിക്കുകളിലായി മാര്‍ച്ച് മുതല്‍ റീഷെഡ്യൂള്‍ ചെയ്യേണ്ടി വന്നത്. കണ്‍സള്‍ട്ടന്റ്, നഴ്‌സ്, ആംബുലന്‍സ് ക്രൂ എന്നിങ്ങനെ എന്‍എച്ച്എസില്‍ നടന്ന എല്ലാ സമരങ്ങളും ഒരുമിച്ച് കണക്കാക്കിയാലും, അതിനെ മറികടക്കുന്ന തോതിലാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ സൃഷ്ടിച്ച നഷ്ടം.
ചൊവ്വാഴ്ച അവസാനിച്ച ആറ് ദിവസത്തെ സമരങ്ങളില്‍ മറ്റൊരു 116,498 അപ്പോയിന്റ്‌മെന്റുകളും റദ്ദായിട്ടുണ്ട്. കഴിഞ്ഞ 10 മാസങ്ങള്‍ക്കിടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ 34 ദിവസമാണ് ജോലി ചെയ്യാന്‍ വിസമ്മതിച്ചത്. കഴിഞ്ഞ ആഴ്ചയിലെ ഓരോ പ്രവൃത്തിദിനത്തിലും ശരാശരി 25,600 ഡോക്ടര്‍മാരാണ് സേവനം നിഷേധിച്ചത്. ശനി, ഞായര്‍ ദിവസങ്ങളിലായി 8100 പേരും ജോലിക്ക് എത്തിയില്ല.

'എന്‍എച്ച്എസ് ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ സമരങ്ങള്‍ രോഗികള്‍ക്കും, കുടുംബങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചത്. തണുപ്പേറിയ കാലാവസ്ഥ വരുന്ന അടുത്ത ആഴ്ചകളില്‍ കൂടുതല്‍ പേര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നതിലെ ആശങ്കയാണ് പലരും പങ്കുവെച്ചത്. നഷ്ടമായ സമയം തിരിച്ചുപിടിക്കാന്‍ എന്‍എച്ച്എസ് സാധ്യമായതെല്ലാം ചെയ്യും', എന്ന് എന്‍എച്ച്എസ് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions