യു.കെ.വാര്‍ത്തകള്‍

ലോകത്തെ കാന്‍സര്‍ അതിജീവന നിരക്കില്‍ മോശം റാങ്കില്‍ ബ്രിട്ടന്‍; 27-ാമത്

വികസിത രാജ്യങ്ങളിലെ കാന്‍സര്‍ അതിജീവന നിരക്കില്‍ യു കെ ഏറെ പിന്നില്‍. ഏറ്റവും ഗുരുതരമയ കാന്‍സര്‍ ബാധിച്ചവരില്‍ 16 ശതമാനം പേര്‍ മാത്രമാണ് അഞ്ചു വര്‍ഷത്തിലേറെ കാലം ജീവിക്കുന്നതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ലെസ്സ് സര്‍വൈവബിള്‍ കാന്‍സര്‍ ടാസ്‌ക്ഫോഴ്സ് നടത്തിയ പഠനത്തില്‍ കണ്ടത് കരള്‍, മസ്തിഷ്‌കം, ഈസൊഫാഗല്‍ പാന്‍ക്രിയാറ്റിക്, ആമാശയം കാന്‍സറുകളാണ് അതിജീവന നിരക്കില്‍ എറ്റവും പുറകിലെന്നും കണ്ടെത്തി.

കൊറിയ, ബെല്‍ജിയം, അമേരിക്ക എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥനങ്ങളിലെത്തിയ കാന്‍സര്‍ അതിജീവനലിസ്റ്റില്‍, പൊതുവെ 27-ാം സ്ഥാനത്ത് എത്താന്‍ മാത്രമാണ് ബ്രിട്ടന് കഴിഞ്ഞത്. ഓരോ വര്‍ഷവും 90,000 പേരില്‍ കാന്‍സര്‍ സ്ഥിരീകരിക്കപ്പെടുമ്പോള്‍ അതില്‍ അഞ്ചില്‍ ഒരാള്‍ ബ്രിട്ടനിലാണ്. അതില്‍ തന്നെ ആറു തരം കാന്‍സറുകളാണ് കാന്‍സര്‍ മൂലമുള്ള മരണങ്ങളില്‍ പകുതി മരണങ്ങള്‍ക്കും കാരണമാകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ആമാശയ അര്‍ബുദത്തിന്റെ കാര്യത്തിലും കരള്‍ അര്‍ബുദത്തിന്റെ കാര്യത്തിലും 34 രാജ്യങ്ങളില്‍ 28-ാം സ്ഥാനമാണ് അതിജീവന നിരക്കില്‍ ബ്രിട്ടനുള്ളത്. മാന്‍ക്രിയാറ്റിക് കാന്‍സറിന്റെ കാര്യത്തില്‍26-ാം സ്ഥാനവും മസ്തിഷ്‌ക കാന്‍സറിന്റെ അതിജീവന നിരക്കില്‍ 25-ാം സ്ഥാനവും നേടിയ ബ്രിട്ടന്‍ കരള്‍ കാന്‍സറില്‍ 21-ാം സ്ഥാനത്തും ഈസോഫഗല്‍ കാന്‍സര്‍ അതിജീവനത്തില്‍ 16-ാം സ്ഥാനത്തും ആണ്.

അതിജീവിക്കാന്‍ പ്രയാസമേറിയ കാന്‍സര്‍ ബാധിച്ചവര്‍, അതിജീവനത്തിന്റെ നിസ്സാര സാധ്യത പ്രയോജനപ്പെടുത്തി പോരാടുകയാണെന്നാണ് ലെസ് സര്‍വൈവബിള്‍ കാന്‍സേഴ്സ് ടാസ്‌ക്ഫോഴ്സ് ചെയര്‍മാന്‍ അന്ന ജുവല്‍ പറയുന്നത്. ഈ കാന്‍സറുകളിലെ അതിജീവന നിരക്കിനെ ലോകത്ത് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന രാജ്യങ്ങളുടെ നിരക്കിനൊപ്പം എത്തിക്കാന്‍ കഴിഞ്ഞാല്‍ നിരവധി പേര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ കഴിയും എന്നും അവര്‍ പറഞ്ഞു.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions