യു.കെ.വാര്‍ത്തകള്‍

ലോകത്തെ അതിശക്തമായ പാസ്‌പോര്‍ട്ടുകളില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന് നാലാം സ്ഥാനം

2024-ല്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക പുറത്ത്. പൗരന്‍മാര്‍ക്ക് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വിസാ രഹിതമായി പ്രവേശിക്കാന്‍ കഴിയുന്നതിന്റെ എണ്ണം അനുസരിച്ചാണ് ആഗോള റാങ്കിംഗ്.

ഈ വര്‍ഷം നാല് ഇയു അംഗരാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നിവര്‍ ലോകത്തിലെ അതിശക്തമായ പാസ്‌പോര്‍ട്ടുകളില്‍ ഇടംപിടിച്ചു. ഇവിടുത്തെ പൗരന്‍മാര്‍ക്ക് ലോകത്തിലെ 227 രാജ്യങ്ങളില്‍ 194 ഇടങ്ങളിലേക്കും വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുമെന്നതാണ് ഗുണം.

യുകെ തങ്ങളുടെ 2023-ലെ നാലാം സ്ഥാനത്ത് തുടര്‍ന്നു. കഴിഞ്ഞ ആറ് വര്‍ഷത്തോളം സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് വരികയായിരുന്ന യുകെ ഇക്കുറി സ്ഥിതി നിലനിര്‍ത്തിയെന്നുമാത്രം. ബ്രിട്ടന്റെ പൗരന്‍മാര്‍ക്ക് ബെല്‍ജിയം, ലക്‌സംബര്‍ഗ്, നോര്‍വെ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം 191 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാം. ഓസ്‌ട്രേലിയയും ആറാം സ്ഥാനം നിലനിര്‍ത്തി, 189 രാജ്യങ്ങളിലേക്കാണ് ഇവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുക.

188 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാന്‍ യുഎസ് പാസ്‌പോര്‍ട്ട് അംഗീകാരം നല്‍കുന്നു. 2014-ല്‍ യുകെയും, യുഎസും പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഡാറ്റ പ്രകാരം ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സാണ് പട്ടിക തയ്യാറാക്കുന്നത്. മുന്‍കൂര്‍ വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണമാണ് റാങ്കിംഗിലെ പ്രധാന മാനദണ്ഡം.


ഫിന്‍ലാന്‍ഡ്, സൗത്ത് കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടാണ് ശക്തിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ മൂന്നാം റാങ്കിലുണ്ട്. ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഫ്, പാകിസ്ഥാന്‍, യെമന്‍, സൊമാലിയ എന്നിവരാണ് ഇടംപിടിച്ചത്.

  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  • ഇംഗ്ലണ്ടിലുടനീളമുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് പണമായി സര്‍ക്കാര്‍ സഹായം നല്‍കും
  • വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണം എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; വാങ്ങലുകാര്‍ക്ക് സുവര്‍ണ്ണാവസരം
  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions