യു.കെ.വാര്‍ത്തകള്‍

ഹര്‍ലോയില്‍ യുകെകെസിഎ അംഗം ഹൃദയാഘാതം മൂലം മരിച്ചു

പുതുവര്‍ഷത്തില്‍ യുകെ മലയാളി സമൂഹത്തിനു വേദനയായി മലയാളിയുടെ ആകസ്മിക വിയോഗം. ഹര്‍ലോയിലെ യുകെകെസിഎ യൂണിറ്റ് അംഗമായ ജോബി ജോയി(50) കര്യാറ്റപ്പുഴയില്‍ ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
കുടുംബമൊന്നിച്ച് നാട്ടില്‍ പോയി തിരികെ വന്ന ഉടനെയാണ് ജോബിയെ മരണം വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം നാട്ടിലേക്ക് പോയ ജോബിയ്‌ക്കൊപ്പം മക്കള്‍ മാത്രമാണ്‌ തിരികെ എത്തിയത്. ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലായിരുന്ന ഭാര്യ ഇന്ന് യുകെയിലെത്തുമെന്നാണ് വിവരം.


യുകെകെസിഎ ഹാര്‍ലോ യുയൂണിറ്റ് അംഗവും മുന്‍ യൂണിറ്റ് പ്രസിഡന്റും ആയിരുന്നു ജോബി. ഇന്നലെ രാവിലെ ഉണ്ടായ കാര്‍ഡിയാക് അറസ്റ്റാണ് മരണം കാരണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പരേതന്‍ പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഇടവകാംഗമാണ് . ജോബിയുടെ വേര്‍പാടില്‍ കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി മലയാളി സുഹൃത്തുക്കള്‍ ഒപ്പമുണ്ട്.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions