യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കനത്ത മഞ്ഞുവീഴ്ച; മഞ്ഞജാഗ്രത പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്

വീക്കെന്‍ഡിലും, അടുത്ത ആഴ്ചയിലേക്കും മഞ്ഞ്, ഐസ് എന്നിവ മൂലമുള്ള മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. യാത്രകള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടുമെന്ന് സൂചിപ്പിക്കുന്ന അലേര്‍ട്ടുകള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു .

തിങ്കളാഴ്ചയിലേക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടിനായി മറ്റൊരു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചില റോഡുകളും, റെയില്‍വെ ലൈനുകളും കാലാവസ്ഥയില്‍ ബാധിക്കപ്പെടുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. ട്രീറ്റ് ചെയ്യാത്ത റോഡുകളിലും, നടപ്പാതകളിലും, സൈക്കിള്‍ പാതകളിലും ഐസ് പാച്ചുകളും രൂപപ്പെടും.

ഐസ് നിറഞ്ഞ ഇടങ്ങളില്‍ തെന്നിവീണ് പരുക്കേല്‍ക്കാനുള്ള സാധ്യതകളുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു. സ്‌കോട്ട്‌ലണ്ടിലെ മുന്നറിയിപ്പ് ഞായറാഴ്ച, തിങ്കളാഴ്ച ദിവസങ്ങളില്‍ പൂര്‍ണ്ണമായി നിലനില്‍ക്കുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ അലേര്‍ട്ട് തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെ നീളും. സ്‌കോട്ട്‌ലണ്ടില്‍ തിങ്കളാഴ്ച മൊബൈല്‍ ഫോണ്‍ കവറേജും, വൈദ്യുതിയും തകരാറിലാകാന്‍ സാധ്യതയുണ്ട്.

അടുത്ത ആഴ്ചയും, ബുധനാഴ്ചയിലേക്കും തണുത്ത കാലാവസ്ഥ തുടരുമെന്നാണ് കരുതുന്നത്. സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങളില്‍ -5 സെല്‍ഷ്യസ് വരെ താപനില താഴാമെന്ന് മെറ്റ് ഓഫീസ് പ്രവചിക്കുന്നു. എഡിന്‍ബര്‍ഗില്‍ -3 സെല്‍ഷ്യസ് വരെയും താപനില താഴാം. ബെല്‍ഫാസ്റ്റില്‍ -1 സെല്‍ഷ്യസ്, മാഞ്ചസ്റ്ററില്‍ -2 സെല്‍ഷ്യസ്, ബര്‍മിംഗ്ഹാമില്‍ 0 സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില പ്രതീക്ഷിക്കുന്നത്.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions