ന്യുഡല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ 'ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റ് ഇന്‍ക്ലൂസീവ് അലയന്‍സ്' (ഇന്ത്യ) സഖ്യത്തിന്റെ കണ്‍വീനറായി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ തിരഞ്ഞെടുത്തു . ഇന്നു ഓണ്‍ലൈനായി ചേര്‍ന്ന മുന്നണി യോഗത്തിലാണ് തിരഞ്ഞെടുപ്പ്. കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പദവിയിലേക്ക് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറിയെന്നാണ് സൂചന. ഖാര്‍ഗെയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.
'ഇന്ത്യ' മുന്നണി നേരിടുന്ന നിരവധി ആശയക്കുഴപ്പങ്ങളിലൊന്നാണ് അധ്യക്ഷ പദവി. കക്ഷികള്‍ തമ്മിലുള്ള സീറ്റ് വിഭജനമാണ് മുന്നണിക്ക് മുന്നിലുള്ള മറ്റൊരു വിഷയം. ബംഗാളില്‍ മമത ബാനര്‍ജിയുടെ നിസ്സഹകരണമാണ് മറ്റൊരു പ്രതിസന്ധി. ഇന്നത്തെ യോഗത്തില്‍ മമത പങ്കെടുത്തിരുന്നില്ല.
മുന്‍ നിശ്ചയിച്ച മറ്റൊരു പരിപാടി ഉണ്ടെന്നായിരുന്നു മമതയുടെ പ്രതികരണം. ഡല്‍ഹിയിലും പഞ്ചാബിലും സീറ്റ് വിഭജനം കീറാമുട്ടിയാണ്. കൂടാതെ, ഗോവ, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ മത്സരിക്കാനൊരുങ്ങുകയുമാണ് എഎപി.
കേരളത്തില്‍ സഖ്യത്തിലെ സിപിഎമ്മുമായി കോണ്‍ഗ്രസിനു മത്സരിക്കേണ്ടിയും വരുന്നു.