യു.കെ.വാര്‍ത്തകള്‍

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ടോറികള്‍ക്ക് 200 സീറ്റ് നഷ്ടമാകും; ചാന്‍സലര്‍ ഉള്‍പ്പെടെ 11 കാബിനറ്റ് മന്ത്രിമാര്‍ തോല്‍ക്കുമെന്നും സര്‍വേ

ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ടോറികള്‍ക്ക് 200 സീറ്റുകളെങ്കിലും നഷ്ടമാകുമെന്നു പോള്‍ പ്രവചനങ്ങള്‍. 1997-ലെ പൊതുതെരഞ്ഞെടുപ്പില്‍ ടോറികള്‍ നേരിട്ടതിനു സമാനമായ തെരഞ്ഞെടുപ്പ് ദുരന്തം ഇക്കുറി സുനാകിനെയും സംഘത്തെയും കാത്തിരിക്കുന്നുവെന്ന് സര്‍വേയുടെ മുന്നറിയിപ്പ്.


അതേസമയം, കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടിക്ക് 120 സീറ്റുകളുടെ ഭൂരിപക്ഷം ലഭ്യമാകുമെന്നും സര്‍വേ പറയുന്നു. 1906ന് ശേഷം ഭരണത്തിലുള്ള പാര്‍ട്ടിയ്ക്ക് പിന്തുണ വന്‍തോതില്‍ നഷ്ടമാകുന്നത് ഇതാദ്യമായിരിക്കും. 11.5 ശതമാനം പിന്തുണയാണ് ലേബര്‍ പക്ഷത്തേക്ക് ചായുന്നത്. ചാന്‍സലര്‍ ജെറമി ഹണ്ട് ഉള്‍പ്പെടെ 11 കാബിനറ്റ് മന്ത്രിമാര്‍ തോല്‍ക്കുമെന്നാണ് പ്രവചനം.

ഹണ്ടിന്റെ മണ്ഡലമായ സൗത്ത് വെസ്റ്റ് സറേ ലിബറല്‍ ഡെമോക്രാറ്റുകള്‍ പിടിച്ചെടുക്കുമെന്നാണ് സര്‍വേ പറയുന്നത്. ഈ തോല്‍വി സത്യമായാല്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ആദ്യത്തെ ചാന്‍സലറായി ഇദ്ദേഹം മാറും. പെന്നി മോര്‍ഡന്റ്, ഗ്രാന്റ് ഷാപ്‌സ്, ഇയാന്‍ ഡങ്കന്‍ സ്മിത്ത് എന്നിവരുടെ സീറ്റുകളും അപകടാവസ്ഥയിലാണ്.


നിഗല്‍ ഫരാഗിന്റെ റിഫോം പാര്‍ട്ടി ടോറികളുടെ സ്വപ്‌നങ്ങള്‍ക്ക് ഭീഷണിയാകുമെന്നാണ് യൂഗോവ് പഠനം ചൂണ്ടിക്കാണിക്കുന്നു. റിഫോം പാര്‍ട്ടി വിജയിക്കുന്നില്ലെങ്കിലും, സുനാകിന്റെ 96 എംപിമാരെ തോല്‍പ്പിക്കാന്‍ ഇത് വഴിയൊരുക്കുകയും, അതുവഴി ലേബര്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യവും രൂപപ്പെടുമെന്ന് സര്‍വേ പറയുന്നു.

അതേസമയം, 2019-ല്‍ ബോറിസ് ജോണ്‍സണ്‍ നേടിക്കൊടുത്ത റെഡ് വാള്‍ സീറ്റുകള്‍ എല്ലാം ഇക്കുറി ടോറികളെ കൈവിടുമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ പകുതി സീറ്റും ലേബര്‍ പിടിച്ചെടുക്കും. ഈ വിധം വിജയിച്ചാല്‍ സ്റ്റാര്‍മര്‍ 10 വര്‍ഷമെങ്കിലും ഭരണത്തില്‍ ഇരിക്കുമെന്നാണ് പ്രവചനങ്ങള്‍ .

ഏതായാലും നികുതി കുറയ്ക്കല്‍ ഉള്‍പ്പെടെ വരുന്ന ബജറ്റില്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്താന്‍ സുനാകിനും കൂട്ടര്‍ക്കും മേല്‍ സമ്മര്‍ദ്ദം ശക്തമാകും.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions