യു.കെ.വാര്‍ത്തകള്‍

യുകെയില്‍ 2024-ല്‍ വീട് വില കുറയുകയല്ല, 3% വര്‍ദ്ധിക്കും!

ബ്രിട്ടനില്‍ 2024-ല്‍ ഭവനവില 4% താഴുമെന്ന പ്രവചനം ഉപേക്ഷിച്ച് 3% വര്‍ദ്ധിക്കുമെന്ന് തിരുത്തി എസ്റ്റേറ്റ് ഏജന്റ്. 2024 അവസാനത്തോടെ 4 ശതമാനം വില താഴുമെന്ന് മുന്‍പ് പ്രവചിച്ച എസ്റ്റേറ്റ് ഏജന്റ് നൈറ്റ് ഫ്രാങ്കാണ് ഈ നിലപാട് തിരുത്തിയത്. കുറയുന്ന പണപ്പെരുപ്പത്തിന്റെ പിന്തുണയിലാണ് ഭവനവിപണിയില്‍ പോസ്റ്റീവ് മനോഭാവം വളരുന്നത്.

മൂന്ന് മാസം മുന്‍പ് 2023 ഒക്ടോബറിലാണ് വില താഴുമെന്ന പ്രവചനം നടത്തിയത്. എന്നാല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ ഇത് ശേഷമുണ്ടായ താഴ്ചയാണ് തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തുന്നതെന്ന് ഏജന്‍സി പറഞ്ഞു. ഈ വര്‍ഷം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് റേറ്റ് മാറ്റങ്ങള്‍ ഏത് വിധത്തിലായിരിക്കുമെന്ന വിപണിയുടെ പ്രതീക്ഷകളും ഇതിന് സംഭാവന നല്‍കുന്ന ഘടകമാണ്.

2028-ഓടെ ബ്രിട്ടനിലെ ഭവനവിലയില്‍ 20% വര്‍ദ്ധനവ് സംഭവിക്കുമെന്നാണ് നൈറ്റ് ഫ്രാങ്ക് ഇപ്പോള്‍ പ്രവചിക്കുന്നത്. 'ഒക്ടോബറില്‍ സാമ്പത്തിക വിപണികള്‍ പ്രതീക്ഷിച്ചത് 2024-ല്‍ ഒരൊറ്റ തവണ 0.25 ശതമാനം പലിശ നിരക്ക് കുറയുമെന്നാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചയോടെ ഇതിന്റെ എണ്ണം അഞ്ചായി ഉയര്‍ന്നു. പ്രതീക്ഷിച്ചതിലും വേഗത്തില്‍ പണപ്പെരുപ്പം താഴുന്നതാണ് പ്രധാന കാരണം. ഇതോടെ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാരും കഴിഞ്ഞ ആഴ്ചകളില്‍ നിരക്കുകള്‍ കുറച്ചിരുന്നു', അവര്‍ വ്യക്തമാക്കി.


വില്‍പ്പന കുറഞ്ഞ വിപണിയില്‍ ബിസിനസ്സ് പിടിക്കാനാണ് ശ്രമം നടക്കുന്നത്. അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് ഇപ്പോള്‍ 4 ശതമാനത്തില്‍ താഴെ ലഭ്യമാണ്. ഈ പോസ്റ്റീവ് അന്തരീക്ഷത്തിലാണ് യുകെ ഭവനവിലയെ കുറിച്ച് മൂന്ന് മാസം മുന്‍പ് നല്‍കിയ പ്രവചനം തിരുത്തുന്നത്, നൈറ്റ് ഫ്രാങ്ക് വ്യക്തമാക്കി. ജനുവരി 1 മുതല്‍ 44 ലെന്‍ഡര്‍മാര്‍ തങ്ങളുടെ ഉത്പന്നങ്ങളുടെ നിരക്കുകള്‍ കുറച്ചിരുന്നു.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions