യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ റിക്രൂട്ട്‌മെന്റ് ഒരു ദശകത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍

ഡിസംബര്‍ മാസത്തില്‍ ബ്രിട്ടനിലെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ഒരു ദശകത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായി കണക്കുകള്‍. ഈ വര്‍ഷം റിക്രൂട്ട്‌മെന്റ് വീണ്ടും താഴുമെന്നും പ്രതീക്ഷിക്കുന്നു. 2013 ആഗസ്റ്റിന് ആദ്യമായി ബിസിനസ്സ് നേതാക്കള്‍ക്കിടയില്‍ പുതിയ ജോലിക്കാരെ എടുക്കാനുള്ള ഉദ്ദേശങ്ങള്‍ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയെന്ന് ഗവേഷണം വ്യക്തമാക്കുന്നു.

ഈ വര്‍ഷം തൊഴിലില്ലായ്മ വളരുകയും, ജോബ് വേക്കന്‍സികളുടെ എണ്ണം കുറയുകയും ചെയ്യുമെന്ന് അക്കൗണ്ടിംഗ് സ്ഥാപനമായ ബിഡിഒ നടത്തിയ അനാലിസിസ് പറയുന്നു. എന്നിരുന്നാലും 2024 കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട വര്‍ഷമായിരിക്കുമെന്ന് മേധാവികള്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നു.

ക്രിസ്മസ് സീസണില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചത് ശുഭകരമായാണ് ബിസിനസ്സുകള്‍ കണക്കാക്കുന്നത്. കൂടാതെ പലിശ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷയും സജീവമാണ്. എന്നിരുന്നാലും തുടര്‍ന്നും കടമെടുപ്പ് ചെലവുകളും, പണപ്പെരുപ്പവും ഉയര്‍ന്ന് നില്‍ക്കുമെന്നതിനാല്‍ യുകെ സമ്പദ് വ്യവസ്ഥ സ്തംഭനാവസ്ഥയില്‍ തുടരുമെന്ന് ബിഡിഒ പ്രവചിക്കുന്നു.

തുടര്‍ച്ചയായ ആറ് മാസങ്ങളായി ജോലിക്കാരെ എടുക്കാനുള്ള ഉദ്ദേശത്തില്‍ കുറവ് വന്നതായി ബിഡിഒയുടെ എംപ്ലോയ്‌മെന്റ് ഇന്‍ഡക്‌സ് പറയുന്നു. അതേസമയം, തുടര്‍ച്ചയായ രണ്ടാം മാസവും ഉത്പാദനം മെച്ചപ്പെട്ടതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. സേവന മേഖലയാണ് ഈ വര്‍ദ്ധനവിലേക്ക് നയിക്കുന്നത്. ചെറുതെങ്കിലും ശുഭാപ്തി വിശ്വാസം പകരുന്ന ഈ കണക്കുകള്‍ ബിസിനസ്സുകള്‍ക്ക് സുപ്രധാനമാണ്.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions