യു.കെ.വാര്‍ത്തകള്‍

ഹേസ്റ്റിംഗ്‌സില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി യുവാവ് മരണമടഞ്ഞു

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഹേസ്റ്റിംഗ്‌സില്‍ പാലക്കാട് സ്വദേശിയായ യുവാവ് മരണമടഞ്ഞു. പാലക്കാട് സ്വദേശിയായ സഞ്ജു സുകുമാരന്‍ (39) ആണ് മരണത്തിനു കീഴടങ്ങിയത്. തികച്ചും ആരോഗ്യവാനായിരുന്ന സഞ്ജു ഹൃദയാഘാതം മൂലമാണ് മരണത്തിന് കീഴടങ്ങിയത്.

ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കവെ കുഴഞ്ഞുവീണ സഞ്ജുവിനെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞെട്ടലോടെയാണ് സഞ്ജുവിന്റെ വിയോഗം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അറിയുന്നത്. ഇന്നലെ രാവിലെയാണ് സഞ്ജുവിന്റെ മരണം സംഭവിച്ചത്.


ഹേസ്റ്റിംഗ്‌സില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന സഞ്ജു പതിവായി ക്രിക്കറ്റ് കളിച്ചിരുന്നു. പാലക്കാട് സ്വദേശിയായ സഞ്ജു സുകുമാരന്‍ ഭാര്യക്കും, മൂന്ന് മക്കള്‍ക്കുമൊപ്പം ഹേസ്റ്റിംഗ്‌സില്‍ താമസിച്ച് വരികയായിരുന്നു. സഞ്ജു സുകുമാരന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം.

പാലക്കാട് വാഴമ്പുറം കിണറുപടിയില്‍ കച്ചവടം നടത്തുന്ന സുകുമാരന്റെ മകനാണ് സഞ്ജു.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions