യു.കെ.വാര്‍ത്തകള്‍

എ&ഇയില്‍ 12 മണിക്കൂറിലേറെ കാത്തിരുന്ന് 420,000 രോഗികള്‍; നഴ്‌സുമാരില്ലാത്തത് പ്രതിസന്ധി

എ&ഇ വിഭാഗത്തില്‍ എത്തിപ്പെട്ടാലും 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം നാല് വര്‍ഷം കൊണ്ട് 50 മടങ്ങു വര്‍ദ്ധിച്ചെന്ന് പുതിയ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കാന്‍ റെക്കോര്‍ഡ് 420,000 പേരാണ് സുദീര്‍ഘമായ കാത്തിരിപ്പ് നേരിട്ടത്. 2011-ന് ശേഷം ഏറ്റവും വലിയ വാര്‍ഷിക വര്‍ദ്ധനവാണ് ഇത്.

15 എ&ഇ രോഗികളില്‍ ഒരാള്‍ വീതം 12 മണിക്കൂറിലേറെ 'ട്രോളിയില്‍ കാത്തിരിപ്പ്' നേരിട്ടവരാണ്. 2022-ലെ കണക്കുകളില്‍ നിന്നും 20 ശതമാനമാണ് വര്‍ദ്ധന. 'ഈ കണക്കുകള്‍ക്ക് പിന്നില്‍ മണിക്കൂറുകളോളം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളുണ്ട്. സ്വകാര്യതയില്ലാതെ, ആരോഗ്യം സാരമായി മോശമായി അപകടം നേരിടുന്നവര്‍. സുരക്ഷിതമായ നഴ്‌സിംഗ് ലെവല്‍ ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നത് വരെ രോഗികള്‍ക്ക് അവര്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ പരിചരണം കിട്ടില്ല. എന്നുമാത്രമല്ല ഗവണ്‍മെന്റ് നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം ഉറപ്പാക്കാതെ ആവശ്യത്തിന് ജോലിക്കാരെ ആകര്‍ഷിക്കാനോ, നിലനിര്‍ത്താനോ സാധിക്കുകയുമില്ല', റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിലെ പട്രീഷ്യ മാര്‍ക്വിസ് പറഞ്ഞു.

നോര്‍ത്ത് മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഉള്‍പ്പെടെ ചില ട്രസ്റ്റുകളില്‍ പകുതി രോഗികളും അരദിവസത്തിലേറെ കാത്തിരുന്നതായി ലിബറല്‍ ഡെമോക്രാറ്റ് പരിശോധന വ്യക്തമാക്കി. 2019-ല്‍ 8272 ആളുകളാണ് 12 മണിക്കൂറും, അതിലേറെയും എടുത്ത് എ&ഇയില്‍ നിന്നും ആശുപത്രിയില്‍ പ്രവേശനം നേടാന്‍ കാത്തിരുന്നത്. എന്നാല്‍ 2023-ല്‍ ഇത് 419,560 ആയാണ് ഉയര്‍ന്നത്.

എ&ഇയിലെ ഈ ദീര്‍ഘമായ കാത്തിരിപ്പ് അധിക മരണനിരക്കിന് കാരണമാകുന്നുണ്ട്. രോഗാവസ്ഥ മൂര്‍ച്ഛിച്ച് പലരുടെയും ആരോഗ്യസ്ഥിതി ഈ ഘട്ടത്തില്‍ മോശമാകുന്നു. എന്‍എച്ച്എസ് ഡാറ്റ പ്രകാരം ഡിസംബറില്‍ ആശുപത്രിയിലെ ബെഡുകളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. 93.5 ശതമാനം ബെഡുകളിലും ആളുള്ളത് പ്രതിസന്ധി കൂട്ടുന്നു.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions