നാട്ടുവാര്‍ത്തകള്‍

കരുവന്നൂരില്‍ സിപിഎമ്മിന് 25 രഹസ്യ അക്കൗണ്ടുകള്‍; മന്ത്രി രാജീവിനെതിരെ ഇഡിക്ക് മൊഴി

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറട്കറേറ്റിന്റെ സത്യവാങ്മൂലം. കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ടെന്ന് കണ്ടെത്തിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

25 വെളിപ്പെടുത്താത്ത അക്കൗണ്ടുകളില 1.73 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതില്‍ 63.98 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമാണ്. വായ്പ നല്‍കാന്‍ ഉന്നത സിപിഎം നേതാക്കളായ എസി മൊയ്തീന്‍, പി രാജീവ്, പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇഡി വ്യക്തമാക്കുന്നു.


കേസിലെ മാപ്പുസാക്ഷിയായ ടി ആര്‍ സുനില്‍ കുമാറിന്റേതാണ് മൊഴി. കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് അക്കൗണ്ടുണ്ട്. പാര്‍ട്ടി ലെവി, പാര്‍ട്ടി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.


സിപിഎമ്മിന്റെ നിയമവിരുദ്ധ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക മിനിറ്റ്‌സ് സൂക്ഷിച്ചിരുന്നു. 100 കോടിയോളം രൂപയുടെ ഇടപാടാണ് ഈ അകൗണ്ടുകള്‍ വഴി നടന്നത്. ഈ തുക ഉപയോഗിച്ച് നേതാക്കള്‍ സ്വത്തുക്കള്‍ വാങ്ങിയതായും ഇഡി പറഞ്ഞു. പിടിക്കപ്പെടാതിരിക്കാന്‍ ചില അക്കൗണ്ടുകള്‍ പിന്നീട് ക്ലോസ് ചെയ്തു. ഈ അക്കൗണ്ടുകളിലെ ഇടപാടുകള്‍ ഇതുവരേ ഓഡിറ്റിന് വിധേയമാക്കിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കി.


ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിയമ വിരുദ്ധമാണ്. ഭരണ സമിതി അംഗങ്ങളായ സിപിഎം നേതാക്കളുടെ അറിവോടെയാണ് ക്രമക്കേടുകള്‍ നടന്നത്. ജീവനക്കാരെ നിഷ്‌ക്രിയരാക്കിയാണ് തട്ടിപ്പുകള്‍ നടത്തിയത്. വിവിധ ഏരിയ കമ്മറ്റികളുടെയും ലോക്കല്‍ കമ്മറ്റികളുടെയും പേരിലാണ് സിപിഎമ്മിന് ബാങ്കില്‍ അക്കൗണ്ടുള്ളതെന്നും ഇഡി വ്യക്തമാക്കുന്നു.

  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions