യു.കെ.വാര്‍ത്തകള്‍

മഞ്ഞുവീഴ്ച: വ്യാഴാഴ്ച വരെ യുകെയില്‍ അടിയന്തര മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്

അര്‍ദ്ധരാത്രിയില്‍ -10 സെല്‍ഷ്യസ് വരെ താഴ്ന്ന താപനിലയ്ക്ക് പിന്നാലെ കനത്ത മഞ്ഞും, യാത്രാ ദുരിതങ്ങളുമാണ് യുകെയില്‍ പടരുന്നത്. ആര്‍ട്ടിക് കാറ്റ് സൗത്ത് മേഖലയില്‍ നിന്നും പ്രവേശിക്കുന്നതോടെ തണുപ്പും, മഞ്ഞുവീഴ്ചയും കഠിനമാകും.

മഴ, ആലിപ്പഴം, മഞ്ഞ് എന്നിവ നോര്‍ത്ത് മേഖലയിലാണ് പടരുക. ഇതോടെ റോഡുകളില്‍ ഐസ് നിറയുകയും ചെയ്യും. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള മഞ്ഞുവീഴ്ചയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. മറ്റിടങ്ങളിലാകട്ടെ വെയിലും, ഉണക്കുമുള്ള കാലാവസ്ഥയും ലഭിക്കും.

ലണ്ടനിലെയും, ഹോം കൗണ്ടികളിലെയും ജനങ്ങള്‍ ഉറക്കം ഉണരുന്നത് -4 സെല്‍ഷ്യസിലേക്കായിരിക്കും. ഇന്നലെ രാത്രി സ്‌കോട്ട്‌ലണ്ടിലെ ടുളോക് ബ്രിഡ്ജില്‍ എല്ല് മരവിപ്പിക്കുന്ന -10 സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി മെറ്റ് ഓഫീസ് വ്യക്തമാക്കി. സ്‌കോട്ട്‌ലണ്ട്, നോര്‍ത്ത് വെയില്‍സ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞ്, ഐസ് എന്നിവയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡ്രൈവര്‍മാര്‍ മഞ്ഞ് പുതച്ച റോഡുകളില്‍ കുടുങ്ങാനും, യാത്രകള്‍ക്ക് കാലതാമസം നേരിടാനും സാധ്യതയുണ്ട്. തണുത്ത കാലാവസ്ഥ റെയില്‍, റോഡ് ഗതാഗതത്തെയും സാരമായി ബാധിക്കും. പവര്‍കട്ടിന് സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ കവറേജും പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. മെറ്റ് ഓഫീസ് നല്‍കിയിട്ടുള്ള ഗുരുതര മുന്നറിയിപ്പുകള്‍ വ്യാഴാഴ്ച വരെ നീണ്ടുനില്‍ക്കും.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions