യു.കെ.വാര്‍ത്തകള്‍

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ അധ്യാപകരും നഴ്‌സുമാരും ഡ്രൈവര്‍മാരുമടക്കം ഒരു ലക്ഷത്തിലേറെ പേര്‍ സമര മുഖത്ത്

വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഒരു ലക്ഷത്തിലേറെ പൊതുമേഖല ജീവനക്കാര്‍ പണിമുടക്കിന് . നഴ്‌സുമാരും അധ്യാപകരും ബസ് ജീവനക്കാരും ഉള്‍പ്പെടെ സമരത്തിന് ഇറങ്ങുമ്പോള്‍ സാധാരണക്കാരുടെ ജീവിതത്തെ ഇതു സാരമായി ബാധിക്കും.

16 യൂണിയനുകളാണ് സംയുക്തമായി സമരത്തിന് ഇറങ്ങുന്നത്. ബസ് ട്രെയിന്‍ ഗതാഗതം സ്തംഭിക്കുന്നതോടെ സ്‌കൂള്‍ പ്രവര്‍ത്തനം നിലക്കും. നഴ്‌സുമാരുടെ സമരം ആരോഗ്യ മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കും.

ബെല്‍ഫാസ്റ്റ്, ലണ്ടന്‍ഡെറി, ഒമാഗ്, എന്നിസ്‌കില്ലെന്‍ തുടങ്ങി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും സമരക്കാരുടെ റാലികളുണ്ടാകും. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ടതര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചതാണ് ഇപ്പോള്‍ സമരത്തില്‍ കലാശിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക്, സമാനമായ തസ്തികകളില്‍ യു കെയില്‍ മറ്റ് അംഗരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരേക്കാള്‍ കുറവ് വേതമാണ് ലഭിക്കുന്നത്. ഇതിനോടൊപ്പം ജീവിത ചെലവ് വര്‍ദ്ധിച്ചതും കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന സമരത്തിന് കാരണങ്ങളായി.

ആരോഗ്യ മേഖലയെ ബാധിക്കുന്നതിനൊപ്പം എമര്‍ജന്‍സി സര്‍വീസുകളെ പരോക്ഷമായും സമരം ബാധിക്കും.കീമോപതി ഉള്‍പ്പടെയുള്ള കാന്‍സര്‍ ചികിത്സകള്‍ പോലും മാറ്റിവയ്ക്കും. എന്നാല്‍ എമര്‍ജന്‍സി കെയര്‍ സൗകര്യം ലഭ്യമാകും. പൊതു ഗതാഗത സംവിധാനങ്ങളും സ്തംഭിക്കും.

  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  • യുകെയിലെ ഭവനഉടമകള്‍ക്കും, വാങ്ങലുകാര്‍ക്കും തിരിച്ചടിയായി മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്താന്‍ ലെന്‍ഡര്‍മാര്‍
  • യുദ്ധം: എനര്‍ജി പ്രൈസ് ക്യാപ്പില്‍ 160 പൗണ്ടിന്റെ വര്‍ധന വരും
  • ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
  • സ്‌കോട്ട്‌ലന്‍ഡില്‍ പുതിയ ജലസംസ്‌കാര രീതി സമ്മര്‍ മുതല്‍ നടപ്പിലാക്കും
  • യുകെയില്‍ ഗ്രോസറി വിലക്കയറ്റത്തില്‍ കുതിച്ചുചാട്ടം; മുന്നോട്ടുള്ളത് കടുത്ത ദിനങ്ങള്‍; കുടുംബ ബജറ്റുകള്‍ താളം തെറ്റും
  • യുദ്ധം തുടര്‍ന്നാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാവും; ആശങ്കയില്‍ ചാന്‍സലര്‍
  • ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions